LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ഹാര്‍ലി ഡേവിഡ്സണ്‍ ഇന്ത്യ വിടുന്നു

അമേരിക്കന്‍ ആഡംബര ഇരുചക്രവാഹന കമ്പനിയായ ഹാര്‍ലി ഡേവിഡ്സണ്‍ ഇന്ത്യയിലെ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നു. ഹരിയാനയിലെ ബാവലിലുള്ള കമ്പനിയുടെ നിര്‍മാണ യൂണിറ്റ് അടച്ചു പൂട്ടുകയാണെന്നും ഗുഡ്ഗാവിലെ സെല്‍യ്‌സ് ഓഫീസിന്റെ പ്രവര്‍ത്തനം ചുരുക്കുകയാണെന്നും പത്രക്കുറിപ്പില്‍ പറയുന്നു.

2009ല്‍ ഇന്ത്യയില്‍ എത്തിയ ഹാര്‍ലി 2010 ലാണ് ഇന്ത്യയില്‍ ആദ്യ ഷോറൂം തുറന്നത്. ആഗോളതലത്തില്‍ നേരിട്ട കനത്ത വില്പന നഷ്ടത്തെ തുടര്‍ന്നുള്ള പ്രവര്‍ത്തന പുനഃക്രമീകരണത്തിന്റെ ഭാഗമായാണ് ഇന്ത്യയുള്‍പ്പെടെ ഏതാനും രാജ്യങ്ങളില്‍ നിന്ന് പടിയിറങ്ങുന്നത്. ഇന്ത്യയില്‍ നിര്‍മ്മിച്ച ഹാര്‍ലി-ഡേവിഡ്‌സണ്‍ മോഡലുകള്‍, ഹാര്‍ലി-ഡേവിഡ്‌സണ്‍ സ്ട്രീറ്റ് 750, ഹാര്‍ലി-ഡേവിഡ്‌സണ്‍ സ്ട്രീറ്റ് റോഡ് എന്നിവ നിര്‍ത്തലാക്കുമെന്നാണ് മനസിലാക്കാന്‍ കഴിയുന്നത്.

സ്ട്രീറ്റ് ശ്രേണി നിര്‍ത്തലാക്കാനുള്ള തീരുമാനം മാസങ്ങള്‍ക്ക് മുമ്പ് എടുത്തിരുന്നു, അതിനാലാണ് ഹാര്‍ലി-ഡേവിഡ്സണ്‍ ഇന്ത്യ ഈ മോഡലുകള്‍ക്ക് വന്‍ കിഴിവുകള്‍ വാഗ്ദാനം ചെയ്തതെന്നാണ് റിപ്പോര്‍ട്ടുകള്‍. മൊത്തം വില്പനയുടെ അഞ്ചുശതമാനത്തില്‍ താഴെ മാത്രം പങ്കുവഹിക്കുന്ന ഇന്ത്യയില്‍ 70 ജീവനക്കാരെ പിരിച്ചുവിടും. അതേസമയം, ഇന്ത്യയിലെ ഡീലര്‍ഷിപ്പുകളുടെ പ്രവര്‍ത്തനം കരാര്‍ തീരുന്നതുവരെ തുടരുമെന്നും കമ്പനി വ്യക്തമാക്കി.

Contact the author

Web Desk

Recent Posts

National Desk 3 years ago
Automobile

പിൻസീറ്റിലും സീറ്റ് ബെൽറ്റ് നിര്‍ബന്ധമാക്കും - കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി

More
More
Web Desk 3 years ago
Automobile

ടയര്‍ കമ്പനികളുടെ പകല്‍കൊള്ള കയ്യോടെ പിടിച്ച് സിസിഐ; 1,788 കോടി രൂപ പിഴയടക്കണം

More
More
Web Desk 3 years ago
Automobile

പത്തുവര്‍ഷത്തെ കാത്തിരിപ്പ്; 1.84 കോടിയുടെ പോര്‍ഷെ കരേര സ്വന്തമാക്കി മംമ്ത മോഹന്‍ദാസ്

More
More
Web Desk 4 years ago
Automobile

ടാറ്റയുടെ പുതിയ ഇലക്ട്രിക് കാറിന് ക്രാഷ് ടെസ്റ്റിൽ 4 സ്റ്റാർ

More
More
Web Desk 4 years ago
Automobile

ഫാസ്റ്റ് ടാ​ഗു വഴി പമ്പുകളിൽ നിന്ന് ഇന്ധനം നിറക്കാം

More
More
Business Desk 4 years ago
Automobile

ഹിന്ദുസ്ഥാൻ പെട്രോളിയത്തിന്റെ പമ്പുകളിൽ ടാറ്റാ ഇലക്ട്രിക്ക് ചാർജിം​ഗ് സ്റ്റേഷനുകൾ സ്ഥാപിക്കും

More
More