LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

'സിസി ഞങ്ങളുടെ മക്കളെ കൊന്നു, കുടുംബം നശിപ്പിച്ചു'; ഈജിപ്തില്‍ പ്രക്ഷോഭം, ഒരാള്‍ കൊല്ലപ്പെട്ടു

ഈജിപ്തില്‍ അബ്ദേൽ ഫത്തഹ് അല്‍സിസിയുടെ ഏകാധിപത്യ ഭരണത്തിനെതിരായ പ്രക്ഷോഭം ശക്തമാവുന്നു. അല്‍സിസിയുടെ രാജി ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസങ്ങളില്‍ രാജ്യത്തെ പ്രമുഖ നഗരങ്ങളില്‍ കൂറ്റന്‍ റാലികളാണ് അരങ്ങേറിയത്. പോലീസും പ്രക്ഷോഭകാരികളും പല സ്ഥലങ്ങളിലും ഏറ്റുമുട്ടി. ഒരാള്‍ കൊല്ലപ്പെട്ടു. തലസ്ഥാനമായ കെയ്‌റോ, ഗിസ, ഡാമിയേറ്റ, നൈൽ ഡെൽറ്റ, ലക്‌സോർ തുടങ്ങിയ നഗരങ്ങളില്‍ ഇന്നലെ ജുമുഅ നമസ്കാരത്തിന് എത്തിയ ജാനങ്ങള്‍ ഒന്നായി തെരുവിലിറങ്ങി പ്രതിഷേധിച്ചു.

സ്‌പെയിനില്‍ പ്രവാസ ജീവിതം നയിച്ചുവരുന്ന ഈജിപ്ഷ്യന്‍ വ്യവസായി മുഹമ്മദലിയുടെ ആഹ്വാന പ്രകാരമാണ് അല്‍ സീസി ഭരണകൂടത്തിനെതിരേ ജനം പ്രക്ഷോഭവുമായി തെരുവിലിറങ്ങിയത്. സിസി നിങ്ങളുടെ മക്കളെ കൊന്നു, സിസി നിങ്ങളുടെ കുടുംബത്തെ നശിപ്പിച്ചു, സിസി നിങ്ങളുടെ വെള്ളം വിറ്റു തുടങ്ങിയ മുദ്രാവാക്യങ്ങളുമായാണ് ജനം തെരുവിലിറങ്ങിയത്. തെക്കന്‍ അസ്യൂട്ട് ഗവര്‍ണറേറ്റിലും പ്രതിഷേധക്കാര്‍ മുദ്രാവാക്യം വിളിക്കുകയും ഭരണകൂടത്തിനെതിരെ ബാനറുകള്‍ ഉയര്‍ത്തുകയും ചെയ്തു.

Contact the author

International Desk

Recent Posts

International

ട്വിറ്റര്‍ ഇലോണ്‍ മസ്ക് തന്നെ വാങ്ങും

More
More
International

ഗൊദാര്‍ദിന്റെ മരണം 'അസിസ്റ്റഡ് ഡയിംഗ്' വഴിയെന്ന് റിപ്പോര്‍ട്ട്‌

More
More
International

വിഖ്യാത ചലച്ചിത്രകാരന്‍ ഗൊദാർദ് അന്തരിച്ചു

More
More
International

ലോകത്ത് അടിമത്തം പുതിയ രൂപത്തില്‍ ശക്തി പ്രാപിക്കുന്നതായി യുഎന്‍

More
More
International

ബ്രിട്ടന്റെ രാജാവായി ചാള്‍സ് മൂന്നാമന്‍ അധികാരമേറ്റു

More
More
International

ഇന്ത്യയിൽ നിന്ന് കടത്തിയ കോഹിനൂർ രത്നക്കിരീടം ഇനി കാമില രാജ്ഞിക്ക്

More
More