LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

പെരിയ ഇരട്ടക്കൊല: കേസ് ഡയറി ഹാജരാക്കിയില്ലെങ്കിൽ പിടിച്ചെടുക്കുമെന്ന് സിബിഐ

പെരിയ കേസിൽ കേസ് ഡയറി ഹാജരാക്കിയില്ലെങ്കിൽ പിടിച്ചെടുക്കുമെന്ന് സിബിഐ. ഇത് സംബന്ധിച്ച് സിബിഐ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിക്ക് നോട്ടിസ് നൽകി. സി.ആർ.പി.സി 91 പ്രകാരമാണ് നോട്ടിസ് നൽകിയത്. രേഖകളും മറ്റും നല്‍കണമെന്ന് മുന്‍പ് ഏഴു തവണ സി.ബി.ഐ. ക്രൈം ബ്രാഞ്ചിന് നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ ഇതുവരെ രേഖകള്‍ ഒന്നും കൈമാറാന്‍ ക്രൈംബ്രാഞ്ച് തയ്യാറായിരുന്നില്ല. ഇതിനു പിന്നാലെയാണ് അസാധാരണ നടപടിയുമായി സി.ബി.ഐ. നീങ്ങുന്നത്.

സിആര്‍പിസി 91 പ്രകാരം സംസ്ഥാന ഏജൻസിക്ക് സിബിഐ നോട്ടീസ് നൽകുന്നത് അപൂർവമാണ്. രേഖകൾ ആവശ്യപ്പെട്ട് കൊച്ചി സിജെഎം കോടതിയിലും സിബിഐ അപേക്ഷ നൽകിയിട്ടുണ്ട്. തിങ്കളാഴ്ചയാണ് അപേക്ഷ നൽകിയത്.

കേസ് ഡയറി സി.ബി.ഐക്ക് കൈമാറാന്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടിരുന്നു. എന്നാല്‍ അതിനു കൂട്ടാക്കാതെ പകരം സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. ഇപ്പോള്‍, സമന്‍സിന് അനുസൃതമായി പ്രവര്‍ത്തിച്ചില്ലെങ്കില്‍, ആവശ്യമെങ്കില്‍ സി.ബി.ഐക്ക് ക്രൈം ബ്രാഞ്ച് ഡി.വൈ.എസ്.പിയുടെ ഓഫീസ് റെയ്ഡ് ചെയ്ത് രേഖകള്‍ പിടിച്ചെടുക്കാന്‍ സാധിക്കും.

Contact the author

News Desk

Recent Posts

Web Desk 1 year ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 1 year ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 1 year ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 1 year ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More