LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

28,000 ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങി ഡിസ്നി

കൊവിഡ്-19 പശ്ചാത്തലത്തിൽ 28,000 ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങി  ഡിസ്നി തീം പാർക്ക്. അമേരിക്കയിലെ ഡിസ്നി തീം പാർക്കുകളിൽ ജോലി ചെയ്യുന്ന  ജീവനക്കാരെയാണ് പിരിച്ചുവിടുക.

ഈ തീരുമാനം  വേദനാജനകമാണെങ്കിലും നഷ്ടം നികത്താൻ ഇതല്ലാതെ മറ്റൊരു വഴിയുമില്ലെന്നും ഡിസ്നി പാർക്ക്‌ ചെയർമാൻ ജോഷ് ഡാമാരോ പറഞ്ഞു. കൊവിഡ് കാരണം തീം പാർകുകൾ തുറന്നുപ്രവർത്തിക്കാൻ കഴിയാത്തതും, കൊവിഡ് അനിശ്ചിതമായി തുടരുന്നതും കമ്പനിയെ ഈ  തീരുമാനമെടുക്കാൻ നിർബന്ധിതരാക്കിയെന്നും അദ്ദേഹം പറഞ്ഞു. 

കൊവിഡ് വ്യാപനത്തിന് മുൻപ് തന്നെ ഡിസ്നി കാലിഫോണിയയിലെയും ഫ്ലോറിഡയിലെയും നിരവധി  തീം പാർക്കുകൾ അടച്ചുപൂട്ടിയിരുന്നു. കൊവിഡ് നിയന്ത്രണങ്ങളിൽ അയവുവരുത്താത്തതും തീം പാർക്കുകൾ തുറന്നു പ്രവർത്തിക്കാനുള്ള അനുമതി ലഭിക്കാത്തതുമാണ് കാലിഫോണിയയിലെ പിരിച്ചുവിടലിനും കാരണമായതെന്ന് ഡാമാരോ പറഞ്ഞു. ഫ്ലോറിഡയിൽ കുറച്ച് കാലം തുറന്നുപ്രവർത്തിച്ചിരുന്നെങ്കിലും പാർക്കിലേക്ക് വരുന്ന ആളുകളുടെ എണ്ണം വളരെ കുറവായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

ജോൺ ഹോപ്കിൻസ് യൂണിവേഴ്സിറ്റിയുടെ കണക്കുകളനുസരിച് അമേരിക്കയാണ് ലോകത്ത് വേച്ച് ഏറ്റവും കൂടുതൽ കൊവിഡ് ബാധിതമായ രാജ്യം. രാജ്യത്ത് ഇതുവരെ 7, 180, 411 കേസുകളും 205, 774 മരണങ്ങളുമാണ് രാജ്യത്ത് റിപ്പോർട്ട്‌ ചെയ്തത്.


Contact the author

International Desk

Recent Posts

International

ട്വിറ്റര്‍ ഇലോണ്‍ മസ്ക് തന്നെ വാങ്ങും

More
More
International

ഗൊദാര്‍ദിന്റെ മരണം 'അസിസ്റ്റഡ് ഡയിംഗ്' വഴിയെന്ന് റിപ്പോര്‍ട്ട്‌

More
More
International

വിഖ്യാത ചലച്ചിത്രകാരന്‍ ഗൊദാർദ് അന്തരിച്ചു

More
More
International

ലോകത്ത് അടിമത്തം പുതിയ രൂപത്തില്‍ ശക്തി പ്രാപിക്കുന്നതായി യുഎന്‍

More
More
International

ബ്രിട്ടന്റെ രാജാവായി ചാള്‍സ് മൂന്നാമന്‍ അധികാരമേറ്റു

More
More
International

ഇന്ത്യയിൽ നിന്ന് കടത്തിയ കോഹിനൂർ രത്നക്കിരീടം ഇനി കാമില രാജ്ഞിക്ക്

More
More