LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ദളിത്‌ ഹര്‍ത്താലിന് തണുപ്പൻ പ്രതികരണം

ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദിന്റെ ഭാരത് ബന്ദിന് പിന്തുണയുമായി കേരളത്തിൽ പ്രഖ്യാപിച്ച ഹർത്താലിന് തണുപ്പൻ പ്രതികരണം. ഹർത്താലാഹ്വാനം കേരളത്തിലെ ന​ഗരങ്ങളിലോ ​ഗ്രാമങ്ങളിലോ യാതൊരു പ്രതികരണവും ഉണ്ടാക്കിയില്ല. കെഎസ്ആർടിസി ബസുകളും സ്വകാര്യബസുകളും രാവിലെ മുതൽ നിരത്തുകളിൽ സജീവമാണ്. സർക്കാർ ഓഫീസുകളും സ്വകാര്യ സ്ഥാപനങ്ങളും പതിവു പോലെ പ്രവർത്തിക്കുണുണ്ട്.   സർവീസുകൾ മുടക്കമില്ലാതെ നടക്കുന്നുണ്ടെന്ന് കെഎസ്ആർടിസി അറിയിച്ചു.

സംവരണത്തിനെതിരായ സുപ്രിംകോടതി വിധിയില്‍ പ്രതിഷേധിച്ചാണ് ചന്ദ്രശേഖര്‍ ആസാദ് ഞായറാഴ്ച ഭാരത ബന്ദ് പ്രഖ്യാപിച്ചത്. ചന്ദ്രശേഖറിന് പിന്തുണയുമായി കേരളത്തിൽ ദളിത് സംഘടനകളാണ് ഹർത്താലിന് ആഹ്വാനം ചെയ്തത്. കോട്ടയം ആസ്ഥാനമായ ദലിത് സംയുക്ത സമിതിയാണ് ഹര്‍ത്താൽ പ്രഖ്യാപിച്ചത്. കേരള ചേരമര്‍ സംഘം, ദളിത് പാന്തേഴ്‌സ്, ആദിവാസി ഗോത്രമഹാസഭ തുടങ്ങി പതിനെട്ട് സംഘടനകളാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. കൂടാതെ വെല്‍ഫയര്‍ പാര്‍ട്ടിയും എസ്ഡിപിഐയും ഹര്‍ത്താലിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിട്ടുണ്ട്.

Contact the author

web desk

Recent Posts

Web Desk 1 year ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 1 year ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 1 year ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 1 year ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More