LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

'അസത്യത്തെ ഞാൻ സത്യം കൊണ്ട് ജയിക്കും'- രാഹുല്‍ ഗാന്ധി

ഗാന്ധി ജയന്തി ദിനത്തിൽ മഹാത്മാ ഗാന്ധിയുടെ വാക്കുകൾ ഉദ്ധരിച്ച് രാഹുൽ ഗാന്ധി. അസത്യത്തെ  എതിർക്കുന്നതിനായി എന്തും നേരിടാൻ തയ്യാറാണെന്ന് രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു. അനീതിക്ക് മുൻപിൽ ഒരിക്കലും തലകുനിക്കില്ലെന്നും ലോകത്തൊരാളെയും തനിക്ക് ഭയമില്ലെന്നും രാഹുൽ പറഞ്ഞു. 

കഴിഞ്ഞ ദിവസം ഹത്രാസിൽ കൂട്ടബലാത്സംഗത്തിനിരയായ പെൺകുട്ടിയുടെ വീട് സന്ദർശിക്കാൻ പോയ രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു.

"ഞാൻ ആരെയും ഭയക്കില്ല. അന്യായതിനുമുൻപിൽ ഞാനൊരുക്കലും തലകുനിക്കില്ല. അസത്യത്തെ ഞാൻ സത്യം കൊണ്ട് ജയിക്കും. അസത്യത്തെ തോൽപ്പിക്കുന്നതിനായി എല്ലാ കഷ്ടപ്പാടുകളും ഞാൻ സഹിക്കും. ഏവർക്കും ഗാന്ധി ജയന്തി ആശംസകൾ." രാഹുൽ ട്വീറ്റ് ചെയ്തു. 

അതേസമയം, പ്രിയങ്ക ഗാന്ധിക്കും രാഹുൽ ഗാന്ധിക്കുമെതിരെ ഉത്തർപ്രദേശ് പൊലീസ് കേസെടുത്തു. ഹത്രാസിൽ സന്ദർശനം നടത്തിയതിന്റെ പേരിൽ പകർച്ചവ്യാധി നിയമപ്രകാരമാണ് കേസെടുത്തിട്ടുള്ളത്. കോൺഗ്രസ് പ്രവർത്തകർക്കെതിരെയും  പൊലീസ് കേസെടുത്തിട്ടുണ്ട്.

ഹത്രാസിൽ പൊലീസ് 144 പ്രഖ്യാപിച്ചിരുന്നെങ്കിലും വിലക്ക് ലംഘിച്ച് മുന്നോട്ട് പോകാൻ കോൺ​ഗ്രസ് തീരുമാനിക്കുകയായിരുന്നു. പിന്നീട്, വിലക്ക് ലംഘിച്ച രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും ഉത്തർപ്രദേശ് പൊലീസ് തടയുകയായിരുന്നു.

Contact the author

National Desk