LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

പാലാരിവട്ടം പാലം: പുനര്‍നിര്‍മ്മാണ ചെലവ് കരാറുകാരില്‍ നിന്നും ഈടാക്കും -ജി. സുധാകരന്‍

പാലാരിവട്ടം പാലത്തിന്‍റെ നിര്‍മ്മാണ ചെലവ് കരാറുകാരില്‍ നിന്ന് ഈടാക്കുമെന്ന് പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍. കോടതി നടപടിക്രമങ്ങൾക്കനുസരിച്ച് നഷ്ടപരിഹാരം ഈടാക്കും, കരാറുകാരുടെ മാഫിയ, പാലംപൊളിക്കുന്നത് മെല്ലെയാക്കാന്‍ പ്രവര്‍ത്തിച്ചെന്നും മന്ത്രി കുറ്റപ്പെടുത്തി. 

പാലാരിവട്ടം പാലത്തിന്റെ പുനർനിർമാണം അഞ്ചാം ദിവസം പുരോഗമിക്കുകയാണ്. ടാറിംഗ് പൂർണമായും  ഇളക്കി മാറ്റി പാലത്തിലെ ഡിവൈഡർ പൊളിച്ചു നീക്കുന്ന ജോലികളാണ് ഇപ്പോൾ നടക്കുന്നത്. ഇതിനിടെയാണ് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരൻ പാലത്തിൽ സന്ദർശനം നടത്തിയത്. പാലം പുനർ നിർമ്മിക്കുന്നതിന്  20 കോടി രൂപയാണ് ചിലവ് പ്രതീക്ഷിക്കുന്നത്. 750 മീറ്റർ പാലത്തിന്റെ 450 മീറ്റർ ഭാഗമാണ് പൂർണമായി പൊളിക്കുന്നത്. അനാവശ്യ കേസുകളുടെ പേരിലാണ് നിർമാണ പ്രവൃത്തി വൈകിയതെന്ന് മന്ത്രി ജി സുധാകരൻ പറഞ്ഞു.

അതേസമയം, പാലം പുനര്‍ നിര്‍മിക്കാനുള്ള പണം സര്‍ക്കാര്‍ തരേണ്ടതില്ലെന്ന് മെട്രോ മാന്‍ ഇ ശ്രീധരന്‍ വ്യക്തമാക്കിയിരുന്നു. സര്‍ക്കാര്‍ മറ്റ് കരാറുകള്‍ക്കായി നല്‍കിയ തുകയില്‍ നിന്ന് മിച്ചമുള്ള 17.4 കോടി രൂപബാങ്കിലുണ്ട്. ഇതുപയോഗിച്ച് പാലം പണിയുമെന്ന് അദ്ദേഹം പറഞ്ഞു.

Contact the author

News Desk

Recent Posts

Web Desk 1 year ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 1 year ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 1 year ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 1 year ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More