LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ഹത്രാസ്: ഇരയുടെ ബന്ധുക്കളെ നുണപരിശോധനക്ക് വിധേയമാക്കാൻ നീക്കം; രാഹുൽ വീണ്ടും ഉത്തർ പ്രദേശിലേക്ക്

ഹത്രാസിൽ കൊല്ലപ്പെട്ട പെൺകുട്ടിയുടെ  ബന്ധുക്കളെ നുണപരിശോധനക്ക് വിധേയമാക്കാനുള്ള നീക്കവുമായി ഉത്തർപ്രദേശ് പൊലീസ്. പെൺകുട്ടിയുടെ ബന്ധുക്കൾ, അന്വേഷണത്തിൽ ഉൾപ്പെട്ട പോലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവരെ പോളിഗ്രാഫ്, നാർക്കോ പരിശോധനകൾക്ക് വിധേയമാക്കുമെന്ന് പൊലീസ് അറിയിച്ചു. അതേസമയം ഇരയുടെ ബന്ധുക്കളെ നുണ പരിശോധനക്ക് വിധേയമാക്കാനുള്ള തീരുമാനത്തിനെതിരെ പ്രതിഷേധം ശക്തമാവുകയാണ്. രാഹുൽ ​ഗാന്ധിയുടെ നേതൃത്വത്തിൽ എംപിമാരുടെ സംഘം ഹത്രാസിലേക്ക് തിരിക്കും. 

ഹത്രാസ് സംഭവത്തിൽ എസ് പി വിക്രാന്ത് വീർ ഉൾപ്പെടെ 5 പേരെ ഉത്തർപ്രദേശ് സർക്കാർ സസ്പെന്റ് ചെയ്തു. സർക്കിൾ ഓഫീസർ രാം ഷാബ്,  എസ്എച്ച്ഒ ദിനേശ് കുമാർ വർമ്മ, സീനിയർ സബ് ഇൻസ്പെക്ടർ ജഗവീർ സിംഗ്, ഹെഡ് കോൺസ്റ്റബിൾ മഹേഷ് പാൽ എന്നിവരെയാണ് സസ്പെന്റ് ചെയതത്. സംഭവം അന്വേഷിക്കുന്ന  പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോർട്ടിനെ തുടർന്നാണ് സസ്‌പെൻഡ് ചെയ്തത്. വിനീത് ജയ്‌സ്വാളിനെ ഹത്രാസ് എസ്പിയായി നിയമിച്ചു. 


പെൺകുട്ടിയുടെ മൃതദേഹം അനുവാദം കൂടാതെ ദഹിപ്പിച്ചതിൽ അലഹബാദ് ഹൈക്കോടതി സ്വമേധയാ കേസ് എടത്തിരുന്നു. സംസ്കാരത്തിന് നേതൃത്വം നൽകിയ പൊലീസിനോടും സർക്കാറിനും കോടതി വിശദീകരണം തേടിയിരുന്നു. ഈ മാസം 12 ന് മുമ്പ് വിശദീകരണം നൽകണമെന്നാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.  എസ് പി വിക്രാന്താണ് പെൺകുട്ടിയുടെ കുടുംബത്തെ ഏറ്റവും കൂടുതൽ ബുദ്ധിമുട്ടിച്ചതെന്നും  എസ്പിയുടെയും ജില്ലാ കളക്ടറുടെയും ഫോണ് കോൾ റെക്കോർഡുകൾ പരസ്യമാക്കണമെന്ന് പ്രിയങ്ക ​ഗാന്ധി ആവശ്യപ്പെട്ടു.

Contact the author

Web Desk

Recent Posts

National Desk 2 weeks ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 2 weeks ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 2 weeks ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 2 weeks ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 2 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 2 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More