LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

കൊവിഡ് ചികിത്സക്കിടെ ട്രംപ്‌ ആശുപത്രിവിട്ടു; രോഗ മുക്തനായിട്ടില്ലെന്ന് ഡോക്ടര്‍മാര്‍

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കൊവിഡ് ചികിത്സ തുടരുന്നതിനിടെ ആശുപത്രിവിട്ടു. അസുഖം പൂര്‍ണ്ണമായും ഭേതമാകാതെയാണ് വൈറ്റ് ഹൌസിലേക്കുള്ള മടക്കം. തന്‍റെ ആരോഗ്യനിലയില്‍ പ്രശ്നങ്ങളില്ലെന്നും, ആശുപത്രി വിടുകയാണെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. എന്നാല്‍, അദ്ദേഹം കോവിഡ് മുക്തനായില്ലെന്ന് ഡോക്ടര്‍ അറിയിച്ചു.

ചികിത്സയിലിരിക്കെ ആശുപത്രിക്കു പുറത്തിറങ്ങി റോഡ് ഷോ നടത്തിയതിനു തൊട്ടുപിന്നാലെയാണ് ട്രംപ്‌ ആശുപത്രി വിട്ടത്. കൊവിഡ് ബാധിതനായ ട്രംപിന്റെ ആരോ​ഗ്യനില വഷളാണെന്ന് വാർത്തകൾ പ്രചരിച്ചിരുന്നു. ഇത്തരം വാർത്തകൾ നിഷേധിക്കുന്നതിനും താൻ ആരോ​ഗ്യവാനാണെന്ന് തെളിയിക്കുന്നതിനുമാണ് ട്രംപ് പുറത്തിറങ്ങിയതും, ഇപ്പോള്‍ വൈറ്റ് ഹൌസിലേക്ക് മടങ്ങുന്നതും.

അതേ സമയം ട്രംപിന്റെ നടപടിക്കെതിരെ വിവിധ കോണുകളിൽ നിന്ന് പ്രതിഷേധവും വിമർശനവും ഉയർന്നിട്ടുണ്ട്. കൊവിഡ് പ്രോട്ടോക്കോൾ ലംഘിച്ചതിൽ ആരോ​ഗ്യ വിദ​ഗ്ധർ ട്രംപിനെ വിമർശിച്ചു. വൈറസ് ബാധിതനായ രാജ്യതലവന്റെ നടപടി തെറ്റായ സന്ദേശം നൽകുമെന്നാണ് പ്രധാന ആക്ഷേപം. രോ​ഗം ബാധിച്ചവരെ ക്വാറന്റൈൻ ചെയ്യണമെന്ന നിർർദ്ദേശമാണ് ട്രംപ് ലംഘിച്ചത്. ആശുപത്രി പരിസരത്തുള്ളവരും സുരക്ഷാ ഉദ്യോ​ഗസ്ഥരും ഉൾപ്പെടെ എല്ലാവരും നിരീക്ഷണത്തിൽ പോകേണ്ടി വരുമെന്ന് ആരോ​ഗ്യ പ്രവർത്തകർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 

Contact the author

International desk

Recent Posts

International

ട്വിറ്റര്‍ ഇലോണ്‍ മസ്ക് തന്നെ വാങ്ങും

More
More
International

ഗൊദാര്‍ദിന്റെ മരണം 'അസിസ്റ്റഡ് ഡയിംഗ്' വഴിയെന്ന് റിപ്പോര്‍ട്ട്‌

More
More
International

വിഖ്യാത ചലച്ചിത്രകാരന്‍ ഗൊദാർദ് അന്തരിച്ചു

More
More
International

ലോകത്ത് അടിമത്തം പുതിയ രൂപത്തില്‍ ശക്തി പ്രാപിക്കുന്നതായി യുഎന്‍

More
More
International

ബ്രിട്ടന്റെ രാജാവായി ചാള്‍സ് മൂന്നാമന്‍ അധികാരമേറ്റു

More
More
International

ഇന്ത്യയിൽ നിന്ന് കടത്തിയ കോഹിനൂർ രത്നക്കിരീടം ഇനി കാമില രാജ്ഞിക്ക്

More
More