LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

'ഉണ്ട' വിറ്റ്‌ കാശ് പോലീസ് കീശയിലാക്കി: ക്രൈംബ്രാഞ്ച്

കേരളാ പോലീസിന്‍റെ പന്ത്രണ്ടായിരത്തിലേറെ വെടിയുണ്ടകള്‍ കാണാനില്ലെന്ന സിഎജി റിപ്പോര്‍ട്ട് ക്രൈംബ്രാഞ്ച് ശരിവെച്ചതായി പ്രമുഖ വാര്‍ത്താ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. തോക്കുകള്‍ നഷ്ടമായിട്ടില്ലെന്നും, സിബിഐ അന്വേഷണം ആവശ്യമില്ലെന്നും ക്രൈംബ്രാഞ്ച് കോടതിയെ അറിയിക്കുമെന്നുമാണ് റിപ്പോര്‍ട്ട്. വെടിയുണ്ടകള്‍ ഉദ്യോഗസ്ഥര്‍ വിറ്റ് കാശാക്കിയതായി അന്വേഷണ സംഘത്തിന് സൂചന ലഭിച്ചിരുന്നു.

വെടിയുണ്ടകള്‍ പൊടുന്നനെ ഒരു ദിവസം കാണാതായതല്ല, 1996 മുതല്‍ 2018 വരെയുള്ള വര്‍ഷങ്ങള്‍ക്കിടയില്‍ തുടര്‍ച്ചയായി കാണാതായതാണെന്നും ക്രൈംബ്രാഞ്ച്  കോടതിയെ അറിയിക്കും. സംഭവം വാര്‍ത്തയായതിനെ തുടര്‍ന്ന് ഡിവൈഎസ്പിമാരടക്കം ആറു പേരെ ചോദ്യം ചെയ്തിരുന്നു. വെടിയുണ്ടകളുടെ പുറം ചട്ടകള്‍ ഉരുക്കി കലവും പാത്രങ്ങളും വരെ ഉണ്ടാക്കിയെന്നാണ് ക്രൈംബ്രാഞ്ച്  കണ്ടെത്തിയിരിക്കുന്നത്.

പോലീസിന്റെ വെടിയുണ്ടകളും തോക്കുകളും നഷ്ടമായതില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി നാളെയാണ് ഹൈക്കോടതി പരിഗണിക്കുന്നത്. അതിന്‍റെ ഭാഗമായാണ് ക്രൈംബ്രാഞ്ച് ഇടക്കാല റിപ്പോര്‍ട്ട് നല്‍കുന്നത്. 

Contact the author

Web Desk

Recent Posts

Web Desk 1 year ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 1 year ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 1 year ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 1 year ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More