LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ട്രംപ്-ബൈഡൻ രണ്ടാം പ്രസിഡൻഷ്യൽ സംവാദം റദ്ദാക്കി

ഡൊണൾഡ് ട്രംപും ജോ ബൈഡനും തമ്മിലെ രണ്ടാം പ്രസിഡൻൻഷ്യൽ സംവാദം ഉപേക്ഷിച്ചു. മിയാമിയിൽ ഒക്ടോബർ 15 ന് നടക്കേണ്ടിയിരുന്ന സംവാദമാണ്  കമ്മീഷൻ ഓൺ പ്രസിഡൻഷ്യൽ ഡിബേറ്റ്സ്  റദ്ദാക്കിയത്. മൂന്നാമത്തെയും അവസാനത്തേതുമായ സംവാദം ഈ മാസം 22 ന് നടക്കും.

നേരിട്ടുള്ള സംവാദം ഒഴിവാക്കി വിർച്ച്വൽ സംവാദം നടത്തായിരുന്നു കമ്മീഷൻ ഓൺ പ്രസിഡൻഷ്യൽ ഡിബേറ്റ്സ് തീരുമാനിച്ചിരുന്നത് എന്നാൽ വിർച്ച്വൽ ഡിബേറ്റിനോട് സഹകരിക്കാനവില്ലെന്ന് ട്രംപ് വ്യക്തമാക്കി. ഇതിനെ തുടർന്നാണ് സംവദം ഉപേക്ഷിച്ചത് . വെർച്ച്വൽ സംവാദം സമയം പാഴാക്കലാണെന്നാണ് ട്രംപിന്റെ വാദം.  ട്രംപിന്റെ മനസ് ഓരോ നിമിഷവും മാറുകയാണെന്നും, അതിനാൽ ഇത് സംബന്ധിച്ച് ഇപ്പോൾ അഭിപ്രായം പറയുന്നില്ലെന്ന് ഡമോക്രാറ്റിക് പാർട്ടി സ്ഥാനാർത്ഥി ജോ ബൈഡൻ പ്രതികരിച്ചു. അതേ സമയം കമ്മീഷന്റെ നിർദ്ദേശങ്ങൾ പാലിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ട്രംപ് കൊവിഡ് ബാധിച്ചിരുന്നതിനാൽ തെരഞ്ഞെടുപ്പ് സംവാദം മാറ്റിവെക്കണമെന്ന്   ബൈഡൻ നേരത്ത ആവശ്യപ്പെട്ടിരുന്നു.കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പ്രോട്ടോകോൾ പാലിക്കണമെന്ന് ബൈഡൻ അഭിപ്രായപ്പെട്ടു. സംവാദം നടക്കുകയാണെങ്കിൽ കർശനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തണമെന്നും, നിയന്ത്രണങ്ങൾ ട്രംപ് പാലിക്കുമെന്ന് ഉറപ്പ് വരുത്തുകയും ചെയ്യണമെന്നും ബൈഡൻ പറഞ്ഞു. ഞ്ഞിരുന്നു.

പൂർണ്ണമായി രോഗമുക്തി നേടുന്നതിന് മുൻപ് ട്രംപ് ആശുപത്രി വിട്ടത് വിമർശനങ്ങൾക്ക് കാരണമാക്കിയിരുന്നു. രോഗമുക്തി നേടിയെന്നും ഒരു വൈറസിനും നമ്മൾ കീഴടങ്ങരുതെന്നും ആശുപത്രി വിട്ടതിന് പിന്നാലെ ട്രംപ് ട്വീറ്റ് ചെയ്തു. അതേസമയം, കൊവിഡ് നിയന്ത്രണങ്ങളെ ആരും ലളിതമായി കാണരുതെന്നതിന്റെ ഉദാഹരണമാണ് അമേരിക്കൻ പ്രസിഡന്റ്റിനു വന്ന കൊവിഡ് എന്ന് ബൈഡൻ അഭിപ്രായപ്പെട്ടു.



Contact the author

International Desk

Recent Posts

International Desk 11 months ago
International

ട്വിറ്റര്‍ ഇലോണ്‍ മസ്ക് തന്നെ വാങ്ങും

More
More
International Desk 11 months ago
International

ഗൊദാര്‍ദിന്റെ മരണം 'അസിസ്റ്റഡ് ഡയിംഗ്' വഴിയെന്ന് റിപ്പോര്‍ട്ട്‌

More
More
International

വിഖ്യാത ചലച്ചിത്രകാരന്‍ ഗൊദാർദ് അന്തരിച്ചു

More
More
International

ലോകത്ത് അടിമത്തം പുതിയ രൂപത്തില്‍ ശക്തി പ്രാപിക്കുന്നതായി യുഎന്‍

More
More
International

ബ്രിട്ടന്റെ രാജാവായി ചാള്‍സ് മൂന്നാമന്‍ അധികാരമേറ്റു

More
More
International

ഇന്ത്യയിൽ നിന്ന് കടത്തിയ കോഹിനൂർ രത്നക്കിരീടം ഇനി കാമില രാജ്ഞിക്ക്

More
More