LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

മുരളീധരനെതിരായ പ്രോട്ടോക്കോൾ ലംഘന പരാതിയിൽ പ്രധാനമന്ത്രിയുടെ ഓഫീസ് വിശദീകരണം തേടി

വിദേശകാര്യ സഹമന്ത്രി വി മുരളീധരനെതിരായ പ്രോട്ടോക്കോൾ ലംഘന പരാതിയിൽ പ്രധാനമന്ത്രിയുടെ ഓഫീസ് വിശദീകരണം തേടി. വിദേശ കാര്യ മന്ത്രാലയത്തോടാണ് പ്രധാനമന്ത്രിയുടെ ഓഫീസ് വിശദീകരണം തേടിയത്. അബുദാബിയിൽ നടന്ന മന്ത്രിതല സമ്മേളനത്തിൽ പിആർ കമ്പനി പ്രതിനിധിയായി സ്മിത മേനോൻ പങ്കെടുത്ത പരാതിയിലാണ് വിശദീകരണം നൽകേണ്ടത്. എൽജെഡി യുവജന വിഭാ​ഗം നേതാവ് സലീം മടവൂർ നൽകിയ പരാതിയിലാണ് പ്രധാനമന്ത്രിയുടെ ഓഫീസ് അന്വേഷണം ആരംഭിച്ചത്.

വിസിറ്റിം​ഗ് വിസയിൽ യുഎഇയിൽ പോയി ഔദ്യോ​ഗിക യോ​ഗത്തിൽ സ്മിത പങ്കെടുക്കുകയായിരുന്നു.  മന്ത്രി ഔ​ദ്യോ​ഗിക ആവശ്യത്തിന് പോകുമ്പോൾ അനു​ഗമിക്കുന്നവരുടെ പട്ടികയിൽ സ്മിത ഉണ്ടായിരുന്നില്ല. ഇത്തരം യാത്രകളിൽ പിആർ ഏജൻസിയെ കൊണ്ടുപോകാറില്ല. മാധ്യമ പ്രവർത്തക എന്ന നിലയിലാണ് സ്മിത യോ​ഗത്തിൽ പങ്കെടുത്തത് എന്നായിരുന്നു വി മുരളീധരന്റെ വിശദീകരണം.

Contact the author

Web Desk