LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

സംസ്ഥാനത്ത് ബാറുകൾ ഉടൻ തുറക്കില്ല

സംസ്ഥാനത്ത് ബാറുകൾ ഉടൻ തുറക്കില്ല.ബാറുകൾ തുറക്കുന്നതിനെ കുറിച്ച് ആലോചിക്കാൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഇന്ന് ഉന്നതതല യോ​ഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനം എടുത്തത്. കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ബാറുകൾ തുറക്കുന്ന അപകടം ചെയ്യുമെന്ന് യോ​ഗം വിലയിരുത്തി. എക്സൈസ് മന്ത്രി, ചീഫ് സെക്രട്ടറി കമ്മീഷണർ, ബെവ്കോ എംഡി, ആരോ​ഗ്യ വകുപ്പ് സെക്രട്ടറി എന്നിവർ യോ​ഗത്തിൽ പങ്കെടുത്തു. ബാറുകൾ തുറക്കുന്നത് സംബന്ധിച്ച് എക്സൈസ് കമ്മീഷണറുടെ മാർ​ഗ രേഖ മുഖ്യമന്ത്രിക്ക് സമർപ്പിച്ചിരുന്നു. നിരോധനാഞ്ജ പ്രഖ്യാപിച്ചതിനാൽ ഇത് സംബന്ധിച്ച് തീരുമാനം നീളുകയായിരുന്നു. തുടർന്ന് നിലവിലെ സാ​ഹചര്യം പരി​ഗണിച്ച് വീണ്ടും ശുപാർശ സമർപ്പിക്കാൻ മുഖ്യമന്ത്രി എക്സൈസ് കമ്മീഷണറോട് ആവശ്യപ്പെട്ടു. ബാറുകൾ തുറന്നാൽ കൗണ്ടർ വഴിയുള്ള മദ്യ വിൽപന അവസാനിപ്പിക്കും. ബാറുകളിലെ ചില്ലറ വിൽപന അവസാനിപ്പിക്കണമെന്ന് ബെവ്കോ സർക്കാറിനോട് ആവശ്യപ്പെട്ടിരുന്നു. ഇതിലൂടെ കനത്ത നഷ്ടമാണ് ഓരോ മാസവും ബെവ്കോക്ക് ഉണ്ടാകുന്നത്.

കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ബാറുകൾ തുറക്കാൻ അനുവദിക്കണമെന്ന് ബാർ ഉടമകൾ സർക്കാറിനോട് ആവശ്യപ്പെട്ടിരുന്നു. ഇത് സംബന്ധിച്ച് ആരോ​ഗ്യ വകപ്പിന്റെ നിലപാടായിരിക്കും നിർണായകം. നേരത്തെ ബാറുകൾ തുറക്കാനുള്ള എകസൈസ് വകുപ്പിന്റെ തീരമാനം മുഖ്യമന്ത്രി ഇടപെട്ട് നീട്ടിവെപ്പിക്കുകയായിരുന്നു.

Contact the author

Web Desk

Recent Posts

Web Desk 1 year ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 1 year ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 1 year ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 1 year ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More