LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

എഴുപ്പത്തഞ്ചാം സ്വാത്രന്ത്ര്യദിനം: വന്‍ ആയുധ പ്രദര്‍ശനത്തിനൊരുങ്ങി ഉത്തര കൊറിയ

എഴുപത്തിയഞ്ചാം സ്വാതന്ത്ര്യദിനം ആഘോഷിക്കാനൊരുങ്ങുന്ന ഉത്തര കൊറിയ പുതിയ മിസ്സൈലുകൾ പ്രദർശിപ്പിക്കും. ആഘോഷത്തിന്റെ ഭാഗമായി വമ്പിച്ച സൈനിക പ്രകടനങ്ങള്‍ നടത്തുമെന്നും ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്‍ പ്രഖ്യാപിച്ചു.

രാജ്യത്തെ ആഭ്യന്തര ഐക്യം നിലനിർത്തുക എന്ന ലക്ഷ്യത്തോടെയാണ് പ്രദർശനം. കൂടാതെ, ആണവ നയതന്ത്ര ചര്‍ച്ചകള്‍ പ്രതിസന്ധി നേരിടുന്ന സാഹചര്യത്തില്‍, അമേരിക്കയുടെ ശ്രദ്ധയാകർഷിക്കുക എന്ന ലക്ഷ്യവും ഈ ആയുധ പ്രദര്‍ശനത്തിന്ഉണ്ടാകുമെന്ന് വിദഗ്ദർ അഭിപ്രായപ്പെട്ടു. കൊവിഡ് സാഹചര്യത്തിൽ മാനസികമായും സാമ്പത്തികമായും തകർന്ന ജനങ്ങൾക്ക് ആത്മവിശ്വാസം നൽകാനും സർക്കാരിലുള്ള ജനങ്ങളുടെ വിശ്വാസം വീണ്ടെടുക്കാനുമുള്ള ശ്രമത്തിലാണ് കിം.

വാർഷികാഘോഷങ്ങളുടെ ഭാഗമായുള്ള സൈനിക പ്രകടനത്തിന്റെ പരിശീലനത്തിനായി വന്‍ സൈനിക പടയും സൈനിക വാഹനങ്ങളും പ്യോഗ്യാങ്ങിൽ അണിനിരന്നതായി സാറ്റലൈറ്റ് ദൃശ്യങ്ങൾ സൂചിപ്പിക്കുന്നു.  വാർഷികാഘോഷത്തിനിടെ തന്ത്രപ്രധാനമായ ആയുധങ്ങൾ പ്രദർശിപ്പിക്കുമെന്ന് ദക്ഷിണ കൊറിയൻ പ്രതിരോധ മന്ത്രി സു വൂക് അറിയിച്ചു.

Contact the author

International Desk

Recent Posts

International

ട്വിറ്റര്‍ ഇലോണ്‍ മസ്ക് തന്നെ വാങ്ങും

More
More
International

ഗൊദാര്‍ദിന്റെ മരണം 'അസിസ്റ്റഡ് ഡയിംഗ്' വഴിയെന്ന് റിപ്പോര്‍ട്ട്‌

More
More
International

വിഖ്യാത ചലച്ചിത്രകാരന്‍ ഗൊദാർദ് അന്തരിച്ചു

More
More
International

ലോകത്ത് അടിമത്തം പുതിയ രൂപത്തില്‍ ശക്തി പ്രാപിക്കുന്നതായി യുഎന്‍

More
More
International

ബ്രിട്ടന്റെ രാജാവായി ചാള്‍സ് മൂന്നാമന്‍ അധികാരമേറ്റു

More
More
International

ഇന്ത്യയിൽ നിന്ന് കടത്തിയ കോഹിനൂർ രത്നക്കിരീടം ഇനി കാമില രാജ്ഞിക്ക്

More
More