LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

കള്ളപ്പണ ഇടപാട്: വിശദീകരണവുമായി പിടി തോമസ്

കള്ളപ്പണ ഇടപാട് നടക്കുന്നതിനിടെ ഇൻകം ടാക്സ് ഓഫീസർമാർ എത്തിയപ്പോൾ കടന്നുകളഞ്ഞെന്ന ആരോപണത്തിൽ വിശദീകരണവുമായി പിടി തോമസ് എംഎഎൽഎ. തന്റെ ഡ്രൈവർ ആയിരുന്നയാളുടെ കുടുംബത്തിന്റെ ഭൂമി കുടിക്കിടപ്പ് വിഷയവുമായി ബന്ധപ്പെട്ടാണ് താൻ സ്ഥലത്തെത്തിയതെന്നും ഇൻകം ടാക്സ് ഉദ്യോ​ഗസ്ഥർ എത്തിയപ്പോൾ ഓടിരക്ഷപ്പെട്ടിട്ടില്ലെന്നും പിടി തോമസ് കൊച്ചിയിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. 

സ്ഥലം കൗൺസിലർ ഉൾപ്പെടെയുളളവരുടെ നിർദ്ദേശ പ്രകാരമാണ് വിഷയത്തിൽ ഇടപെട്ടത്.  കുടിക്കിടപ്പ് പ്രശ്നം ഭൂവുടമയുമായി 80 ലക്ഷം രൂപക്ക് പരി​ഹരിക്കാൻ താൻ കൂടി മുൻകൈ എടുത്താണ് കരാർ ഉണ്ടാക്കിയത്.  ഇത് പ്രകാരം പണം കൈമാറാനാണ് സ്ഥലത്ത് എത്തിയത്. പണം ഓൺലൈനായി ട്രാൻസ്ഫർ ചെയ്യാമെന്നാണ് കരാറുണ്ടാക്കിയത്. എന്നാല് പണം രണ്ട് ബാഗിലാക്കി കൊണ്ടുവന്നിതിന്റ ഉത്തരവാദിത്തം തനിക്കല്ലെ. പ്രശ്ന പരിഹാരത്തിന് ഇടനിലക്കാരായി സിപിഎമ്മിന്റെ ബ്രാഞ്ച് സെക്രട്ടറി ഉൾപ്പെടെയുള്ളവർ ഉണ്ടായിരുന്നു. അപകീർത്തികരമായ വാർത്ത കൊടുത്ത ഏഷ്യാനെറ്റ് ഉൾപ്പെടെയുള്ള മാധ്യമങ്ങൾക്കെതിരെ നിയമപരമായി നടപടി സ്വീകരിക്കുമെന്നും പിടി തോമസ് അറിയിച്ചു.

Contact the author

News Desk

Recent Posts

Web Desk 1 year ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 1 year ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 1 year ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 1 year ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More