LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ട്രംപ് കൊവിഡ്‌ മുക്തനായി

അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് കൊവിഡ്‌ മുക്തനായെന്ന് വൈറ്റ് ഹൗസിലെ ഡോക്ടർ അറിയിച്ചു. പ്രചാരണ പ്രവർത്തനങ്ങൾക്കിടെ ട്രംപിൽ നിന്നും കൊവിഡ് പകർന്നേക്കാമെന്ന ആശങ്ക രാജ്യത്ത് നിലനിന്നിരുന്നു. ഇതിന് ആശ്വാസമായാണ് വൈറ്റ് ഹൗസിന്റെ പുതിയ റിപ്പോർട്ട്‌ പുറത്തുവന്നത്. 

മൂന്ന് ദിവസത്തെ കൊവിഡ്-19 ചികിത്സക്ക് ശേഷം ശനിയാഴ്ച ട്രംപ് തെരഞ്ഞെടുപ്പിനായുള്ള പൊതു പരിപാടികളിൽ പങ്കെടുത്തിരുന്നു. മാസ്ക് ധരിക്കാതെയാണ് ട്രംപ് പ്രചാരണ പരിപാടികളിൽ പങ്കെടുത്തത്. മാസ്ക് ധരിക്കാതെ ഫോട്ടോയ്ക്ക് പോസ് ചെയ്യുകയും മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ കൈ വീശി കാണിക്കുകയും ചെയ്തു.

ഒക്ടോബർ 2നാണ് ഡോണൾഡ് ട്രംപിനെ കൊവിഡ് ബാധിച്ച് വാഷിങ്ടണ്ണിലെ വാൾട്ടർ റീഡ് സൈനി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിന്നാലെ, തന്റെ ആരോഗ്യനില തൃപ്തികരമാണെന്നും കൊവിഡിനെ ഭയപ്പെടുത്തേണ്ടതില്ലെന്നും ട്രംപ് ട്വീറ്റ് ചെയ്തിരുന്നു.

Contact the author

International Desk

Recent Posts

International

ട്വിറ്റര്‍ ഇലോണ്‍ മസ്ക് തന്നെ വാങ്ങും

More
More
International

ഗൊദാര്‍ദിന്റെ മരണം 'അസിസ്റ്റഡ് ഡയിംഗ്' വഴിയെന്ന് റിപ്പോര്‍ട്ട്‌

More
More
International

വിഖ്യാത ചലച്ചിത്രകാരന്‍ ഗൊദാർദ് അന്തരിച്ചു

More
More
International

ലോകത്ത് അടിമത്തം പുതിയ രൂപത്തില്‍ ശക്തി പ്രാപിക്കുന്നതായി യുഎന്‍

More
More
International

ബ്രിട്ടന്റെ രാജാവായി ചാള്‍സ് മൂന്നാമന്‍ അധികാരമേറ്റു

More
More
International

ഇന്ത്യയിൽ നിന്ന് കടത്തിയ കോഹിനൂർ രത്നക്കിരീടം ഇനി കാമില രാജ്ഞിക്ക്

More
More