LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

കുവൈത്തിലും ബെഹ്റെയ്നിലും ദക്ഷിണ കൊറിയയിലും കൊറോണ

കുവൈത്ത്: കുവൈത്തില്‍ കൊറോണ വൈറസ് സ്ഥിരീകരിച്ചതായി കുവൈത്ത് ആരോഗ്യ മന്ത്രാലയം. മൂന്നു പേരിലാണ് 'കോവിഡ് 19' എന്ന കൊറോണ വൈറസ് കണ്ടെത്തിയത്. ഇവരെല്ലാം കഴിഞ്ഞ ദിവസങ്ങളില്‍ ഇറാന്‍ സന്ദര്‍ശിച്ച് തിരിച്ചെത്തി യവരാണെന്ന് കുവൈത്ത് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇറാനില്‍ ഒരു ഡസനോളം പേര്‍ കഴിഞ്ഞ ദിവസങ്ങളില്‍ കോറോണാ ബാധ മൂലം മരിച്ചിരുന്നു.

ഇതിനിടെ ബഹറൈനിലും ഒരാള്‍ക്ക് കൊറോണ സ്ഥിരീകരിച്ചതായി മനാമയിലെ ആരോഗ്യവകുപ്പ് ഓഫീസ് പുറത്തുവിട്ട വാര്‍ത്താ കുറിപ്പില്‍  അറിയിച്ചു. ജനങ്ങള്‍ പരിഭ്രാന്തരാകേണ്ട കാര്യമില്ലെന്നും രോഗം പടരാതിരിക്കാനുള്ള ശക്തമായ നടപടികള്‍ സ്വീകരിച്ചു വരികയാണെന്നും മന്ത്രാലയം അറിയിച്ചു.

ദക്ഷിണ കൊറിയയില്‍ പടര്‍ന്നു പിടിക്കുന്ന കൊറോണാ ബാധയില്‍ ഇതിനകം 160-ല്‍ പരം ആളുകള്‍ മരണപ്പെട്ടു. മരണസംഖ്യ ഇനിയും കൂടിയേക്കാമെന്നാണ് ആരോഗ്യ മേഖലയില്‍ ഉള്ളവരുടെ വിലയിരുത്തല്‍. 800-ല്‍ അധികം ആളുകള്‍ക്ക് ഇതിനകം രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ലോക രാഷ്ട്രങ്ങളില്‍ ചൈന കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ പേരില്‍ കൊറോണ വൈറസ് സ്ഥിരീകരിച്ച രാജ്യമാണ് ദക്ഷിണ കൊറിയ.

ലോകത്താകെ കൊറോണ പിടിപെട്ടു മരിച്ചവരുടെ എണ്ണം 2640 കവിഞ്ഞു. ഇതില്‍ 2463 പേരും ചൈനയില്‍ നിന്നാണ്.ദക്ഷിണ കൊറിയ 160, ഇറാന്‍ 12 എന്നിങ്ങനെയാണ് കണക്കുകള്‍.   

 

Contact the author

web desk

Recent Posts

International

ട്വിറ്റര്‍ ഇലോണ്‍ മസ്ക് തന്നെ വാങ്ങും

More
More
International

ഗൊദാര്‍ദിന്റെ മരണം 'അസിസ്റ്റഡ് ഡയിംഗ്' വഴിയെന്ന് റിപ്പോര്‍ട്ട്‌

More
More
International

വിഖ്യാത ചലച്ചിത്രകാരന്‍ ഗൊദാർദ് അന്തരിച്ചു

More
More
International

ലോകത്ത് അടിമത്തം പുതിയ രൂപത്തില്‍ ശക്തി പ്രാപിക്കുന്നതായി യുഎന്‍

More
More
International

ബ്രിട്ടന്റെ രാജാവായി ചാള്‍സ് മൂന്നാമന്‍ അധികാരമേറ്റു

More
More
International

ഇന്ത്യയിൽ നിന്ന് കടത്തിയ കോഹിനൂർ രത്നക്കിരീടം ഇനി കാമില രാജ്ഞിക്ക്

More
More