LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

രാജ്യത്ത് ലോക്ഡൗൺ പ്രഖ്യാപിക്കാതിരുന്നത് ശെരിയായ തീരുമാനം- ട്രംപ്

കൊവിഡ്-19ന്റെ സാഹചര്യത്തിൽ രാജ്യത്ത് ലോക്ഡൗൺ പ്രഖ്യാപിക്കാതിരുന്നത് ശെരിയായിരുന്നുവെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ലോകാരോഗ്യ സംഘടനയുടെ മേൽ ചൈനയുടെ സ്വാധീനമുണ്ടെന്നും സംഘടനയുടെ നിർദേശങ്ങളെല്ലാം തെറ്റായിരുന്നുവെന്നും ട്രംപ് പറഞ്ഞു.

ലോക്ഡൗൺ നടപ്പിലാക്കിയ രാജ്യങ്ങളിൽ വൻ നാശനാഷ്ടങ്ങളാണ് സംഭവിച്ചതെന്ന് ലോകാരോഗ്യ സംഘടന തന്നെ കണ്ടെത്തിയതായും ട്രംപ് പറഞ്ഞു. സംഘടനയുടെ വക്താവായ ഡേവിഡ് നബാരോയുടെ അഭിപ്രായം മുൻനിർത്തിയാണ് ട്രംപ് ഇക്കാര്യം പറഞ്ഞത്. രാജ്യങ്ങൾ ലോക്ഡൗൺ അവസാന വഴിയായി മാത്രമേ നടപ്പിൽ വരുത്താവു എന്ന് നബാരോ പറഞ്ഞിരുന്നു. പല രാജ്യങ്ങളിലെയും ടൂറിസം മേഖല വൻ നഷ്ടം നേരിട്ടതായും അദ്ദേഹം അറിയിച്ചിരുന്നു.

ഡബ്ലിയുഎച്ച്ഒ എല്ലാ കാര്യത്തിലും തെറ്റായിരുന്നെന്നും അതിനാലാണ് താൻ രാജ്യത്തെ സംഘടനയിൽ നിന്നും പിൻവലിച്ചതെന്നും ട്രംപ് പറഞ്ഞു. ഡബ്ലിയുഎച്ച്ഒക്ക്  മേൽ ചൈനയുടെ ആധിപത്യമാണെന്നും അത്തരത്തിലൊരു സംഘടനയിൽ ചേർന്ന് പ്രവർത്തിക്കേണ്ട ആവശ്യം അമേരിക്കക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജൂലൈയിലാണ് ലോകാരോഗ്യ സംഘടനയിൽ നിന്നും ട്രംപ് അമേരിക്കയെ പിൻവലിച്ചത്. ചൈനയിൽ കൊവിഡ് വ്യാപിക്കുന്നത് ലോകത്തിനു മുന്നിൽ മറച്ചുവെച്ചു എന്നാരോപിച്ചാണ് ട്രംപ് രാജ്യത്തെ പിൻവലിച്ചത്.

Contact the author

International Desk

Recent Posts

International

ട്വിറ്റര്‍ ഇലോണ്‍ മസ്ക് തന്നെ വാങ്ങും

More
More
International

ഗൊദാര്‍ദിന്റെ മരണം 'അസിസ്റ്റഡ് ഡയിംഗ്' വഴിയെന്ന് റിപ്പോര്‍ട്ട്‌

More
More
International

വിഖ്യാത ചലച്ചിത്രകാരന്‍ ഗൊദാർദ് അന്തരിച്ചു

More
More
International

ലോകത്ത് അടിമത്തം പുതിയ രൂപത്തില്‍ ശക്തി പ്രാപിക്കുന്നതായി യുഎന്‍

More
More
International

ബ്രിട്ടന്റെ രാജാവായി ചാള്‍സ് മൂന്നാമന്‍ അധികാരമേറ്റു

More
More
International

ഇന്ത്യയിൽ നിന്ന് കടത്തിയ കോഹിനൂർ രത്നക്കിരീടം ഇനി കാമില രാജ്ഞിക്ക്

More
More