LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

പാലായല്ല, രാഷ്ട്രീയ നിലപാടാണ് പ്രധാനം - മലക്കം മറിഞ്ഞ് മാണി സി കാപ്പന്‍

കോട്ടയം: കേരളാ കോണ്ഗ്രസ് ജോസ് വിഭാഗം എല്‍ ഡി എഫില്‍ എത്തുന്നതോടെ എന്‍ സി പി മുന്നണി വിടുമെന്ന അഭ്യൂഹം തള്ളി മാണി സി കാപ്പന്‍ രംഗത്തെത്തി. ഇടതുമുന്നണിയില്‍ പ്രവേശിക്കുകയാണ് എന്ന ജോസ് കെ മാണിയുടെ പ്രഖ്യാപനത്തിന് തൊട്ടുപിറകെയാണ് മാണി സി കാപ്പന്‍ നിലപാട് വ്യക്തമാക്കിയത്. 

പാലാ സീറ്റ് ലഭിച്ചില്ലെങ്കില്‍ ഇടതുമുന്നണി വിടുമെന്ന മുന്‍ തീരുമാനത്തില്‍ നിന്ന് മാണി സി കാപ്പന്‍ പിന്മാറി. പാലാ സീറ്റല്ല, രാഷ്ട്രീയ നിലപാടാണ് പ്രശ്നമെന്നും എന്‍സിപി ഇടതുമുന്നണിയില്‍ ഉറച്ചു നില്‍ക്കുമെന്നും മാണി സി കാപ്പന്‍ പറഞ്ഞു. ഇക്കാര്യത്തില്‍ എന്‍ സി പിയില്‍ യാതൊരു അഭിപ്രായ വ്യത്യാസവുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

താന്‍ യു ഡി എഫ് കണ്‍വീനര്‍ എം എം ഹസ്സനുമായി താന്‍ ചര്‍ച്ച നടത്തിയെന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്ന്  മാണി സി കാപ്പന്‍ പറഞ്ഞു. പാലാ സീറ്റ് ലഭിച്ചില്ലെങ്കില്‍ താന്‍ എല്‍ ഡി എഫ് വിടുമെന്ന് പ്രതിപക്ഷ നേതാവിനോട് പറഞ്ഞതായി വന്ന വാര്‍ത്തകള്‍ ശരിയല്ല - മാണി സി കാപ്പന്‍ പറഞ്ഞു. പാലാ സീറ്റിനെ കുറിച്ച് എല്‍ ഡി എഫില്‍ ചര്‍ച്ച നടന്നിട്ടില്ല. കഴിഞ്ഞ എല്‍ ഡി എഫ് യോഗത്തിലും താന്‍ പങ്കെടുത്തതാണ്. ചര്‍ച്ച നടക്കാത്ത ഒരു കാര്യത്തെ കുറിച്ച് ഇപ്പോള്‍ പറയേണ്ടതില്ലെന്നും മാണി സി കാപ്പന്‍ പറഞ്ഞു.

ഇടതു മുന്നണി പ്രവേശത്തിന് ഒരു ഉപാധിയും മുന്നോട്ട് വെച്ചിട്ടില്ലെന്ന് ജോസ് കെ മാണി തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും മാണി സി കാപ്പന്‍ മാധ്യമപ്രവര്‍ത്തരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി മാണി സി കാപ്പന്‍ പറഞ്ഞു. കോണ്ഗ്രസ് എസ് എന്ന പാര്‍ട്ടിയിലൂടെയാണ് തങ്ങള്‍ എല്‍ ഡി എഫില്‍ ചേരുന്നത്. പിന്നീട് അത് എന്‍സിപിയിലൂടെ തുടരുകയാണ്. രാഷ്ട്രീയമായി തുടര്‍ന്നും എല്‍ ഡി എഫിനൊപ്പം നില്‍ക്കുമെന്നും മാണി സി കാപ്പന്‍ വ്യക്തമാക്കി.    

തങ്ങളാണ് എല്‍ ഡി എഫ് ഉണ്ടാക്കിയത് എന്നും ഇപ്പോള്‍ മുന്നണി വിടേണ്ട യാതൊരു സാഹചര്യവും ഉണ്ടായിട്ടില്ലെന്നും പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവ് ടി പി പീതാംബരന്‍ മാസ്റ്റര്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

Contact the author

News Desk