LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ജോസിനെ പഴിച്ച് യു ഡി എഫ്; നല്ലത് പറഞ്ഞ് എല്‍ ഡി ഫ്

തിരുവനന്തപുരം: ഐക്യജനാധിപത്യ മുന്നണി വിട്ട് ഇടതുപക്ഷ ജനാധിപത്യ മുന്നണിയില്‍ ചേരാന്‍ തീരുമാനിച്ചതായ ജോസ് കെ മാണിയുടെ പ്രഖ്യാപനം വന്നയുടന്‍ ഇരു മുന്നണിയിലെയും നേതാക്കള്‍ പ്രസ്താവനകളുമായി രംഗത്തെത്തി. ഇടതു മുന്നണി നേതാക്കള്‍ ജോസ് കെ മാണിയുടെ നിലപാടിനെ സ്വാഗതം ചെയതപ്പോള്‍ യു ഡി എഫ് നേതാക്കള്‍ കെ എം മാണിയുടെ രാഷ്ട്രീയ നിലപാട് മറന്നു കൊണ്ടുള്ള കളിയാണ് ജോസ് കെ മാണി ഇപ്പോള്‍ കളിക്കുന്നത് എന്നാണു പൊതുവില്‍ അഭിപ്രായപ്പെട്ടത്. 

ജോസ് കെ മാണിയുടെ പ്രഖ്യാപനത്തെ ആദ്യം സ്വാഗതം ചെയ്തവരില്‍ പ്രധാനി മുഖ്യമന്ത്രി പിണറായി വിജയനാണ്. 38 വര്‍ഷത്തെ രാഷ്ട്രീയ അഭിപ്രായം മാറ്റി ഇടതുമുന്നന്യുടെ രാഷ്ട്രീയമാണ് ശരി എന്നാ കേരളാ കോണ്ഗ്രസ് നിലപാട് സ്വാഗതാര്‍ഹമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

തൊട്ടു പിറകെ മാധ്യമപ്രവര്‍ത്തകരെ കണ്ട എല്‍ ഡി എഫ് കണ്‍വീനര്‍ എ വിജയരാഘവന്‍ ജോസ് കെ മാണിയുടെ തീരുമാനത്തെ സ്വാഗതം ചെയ്തു. പാലാ സീറ്റിനെ സംബന്ധിച്ച് യാതൊരു തര്‍ക്കവുമില്ലെന്നും ഇക്കാര്യം മാണി സി കാപ്പന്‍ തന്നെ വ്യക്തമാക്കിയ സ്ഥിതിയ്ക്ക് അത് വീണ്ടും വിഷയമാക്കേണ്ടതില്ലെന്നും വിജയരാഘവന്‍ പറഞ്ഞു. അടുത്ത എല്‍ ഡി എഫ് യോഗം ജോസ് കെ മാണിയുടെ മുന്നണി പ്രവേശം ചര്‍ച്ച ചെയ്യുമെന്നും എല്‍ ഡി എഫ് കണ്‍വീനര്‍ പറഞ്ഞു. 

ജോസ് കെ മാണിക്ക് കെ എം മാണിയുടെ ആത്മാവ് മാപ്പ് നല്‍കില്ലെന്ന് യു ഡി എഫ് കണ്‍വീനര്‍ എം എം ഹസ്സന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. മാണി സാറിന്റെ രാഷ്ട്രീയത്തിന് കടക വിരുദ്ധമായ നിലപാടാണ് ജോസ് കെ മാണി സ്വീകരിച്ചതെന്നും യു ഡി എഫ് കണ്‍വീനര്‍ പറഞ്ഞു. നിയമസഭയില്‍ കെ എം മാണിയെ ബജറ്റ് അവതരിപ്പിക്കാന്‍ പോലും സമ്മതിക്കാതെ അദ്ദേഹത്തെ ഇടതു മുന്നണി വേട്ടയാടിയത് ജനം മറന്നിട്ടില്ലെന്നും യു ഡി എഫ് കണ്‍വീനര്‍ എം എം ഹസ്സന്‍ ഓര്‍മ്മിപ്പിച്ചു. 

അഴിമതി കേസില്‍ മാണി സാറിനെ ഏറ്റവുമധികം പീഡിപ്പിച്ചത് എല്‍ ഡി എഫ് ആയിരുന്നു വെന്നും ഇത് വിസ്മരിച്ചു കൊണ്ടാണ് ഇപ്പോള്‍ ജോസ് കെ മാണി എല്‍ ഡി എഫി ലേക്ക് പോകുന്നത് എന്നും കെ പി സി സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. ജോസ് കെ മാണി മാറിയാല്‍ ജനങ്ങള്‍ മാറുമെന്നത് തെറ്റായ ധാരണയാണെന്നും അദേഹം പറഞ്ഞു. 


ജോസ് കെ മാണി ഇപ്പോള്‍ കൈകൊണ്ടത് അങ്ങേയറ്റം തെറ്റായ തീരുമാനമാണെന്ന് മുന്‍ യു ഡി എഫ് കണ്‍വീനര്‍ ബെന്നി ബഹനാന്‍ പറഞ്ഞു. ഇത് കേരളാ കോണ്ഗ്രസ് രാഷ്ട്രീയത്തിന് തികച്ചും എതിരാണെന്നും ബെന്നി ബഹനാന്‍ പറഞ്ഞു.

ജോസ് കെ മാണി എല്‍ ഡി എഫിലേക്ക് വരുന്നതിനെ എന്‍ സി പി സംസ്ഥാന പ്രസിഡന്റ് ടി പി പീതാംബരന്‍ മാസ്റ്റര്‍ സ്വാഗതം ചെയ്തു. ജോസ് വരുന്നത് തങ്ങള്‍ക്ക് ഭീഷണിയല്ലെന്നും അദ്ദേഹം പറഞ്ഞു. എല്‍ ഡി എഫ് ഉണ്ടാക്കിയ പാര്ട്ടികളിലൊന്നാണ് എന്‍ സി പി എന്നും മുന്നണിയില്‍ ഉറച്ചു നില്‍ക്കുമെന്നും ടി പി പീതാംബരന്‍ മാസ്റ്റര്‍ വ്യക്തമാക്കി. 

Contact the author

News Desk

Recent Posts

Web Desk 11 months ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 11 months ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 11 months ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 11 months ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More