LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

'ജോസിന്റെ നീക്കം രാഷ്ട്രീയ വഞ്ചന': ചെന്നിത്തല

ജോസ് കെ. മാണി കെ. എം. മാണിയെ അപമാനിച്ചെന്ന് പ്രതിപക്ഷ നേതാവ്. ഇക്കാലമത്രയും കെ. എം. മാണിക്കും അദ്ദേഹത്തിന്റെ പാര്‍ട്ടിക്കുമെതിരെ രൂക്ഷമായ ആക്രമണം അഴിച്ചുവിട്ട ഇടതുപക്ഷത്തിന്റെ രാഷ്ട്രീയ പപ്പാരത്തവും ഇപ്പോള്‍ വ്യക്തമായി എന്ന് ചെന്നിത്തല പറഞ്ഞു. അടിസ്ഥാനരഹിതമായ ബാര്‍ കോഴ ആരോപണവുമായി സി.പി.എമ്മിന്റെ നേതൃത്വത്തില്‍ കെ. എം. മാണിയെ വളഞ്ഞിട്ട് ആക്രമിച്ചപ്പോള്‍ ചങ്കുകൊടുത്ത് കൂടെ നിന്നത് യു.ഡി.എഫ് ആണെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

ജോസ് കെ. മാണിയുടെ വിവേകമില്ലാത്ത പെരുമാറ്റം മൂലമാണ് പാലായില്‍ യു.ഡി.എഫ് തോല്‍വി വഴങ്ങിയതെന്നും ചെന്നിത്തല പറഞ്ഞു. ഇപ്പോഴുള്ള കാലുമാറ്റം പെട്ടെന്നെടുത്ത തീരുമാനമല്ല, നേരത്തെ ഉണ്ടാക്കിയ ധാരണയാണ്. അതിന്റെ അടിസ്ഥാനത്തിലാണ് മുന്നണി മര്യാദ ലംഘിക്കാന്‍ ജോസ് മനപ്പൂര്‍വ്വം തയ്യാറായത്. ജോസിന്റെ നീക്കം അണികളുടെ വികാരം മാനിക്കാതെയുള്ളതാണെന്നും ചെന്നിത്തല പറഞ്ഞു.

ഇടതുമുന്നണി മാണിയോട് മാപ്പു പറയണം. രാജ്യസഭാ സീറ്റ് 'ധാര്‍മ്മികത'യുടെ അടിസ്ഥാനത്തില്‍ രാജിവച്ച ജോസ്, യു.ഡി.എഫിന്റെ വോട്ടുവാങ്ങി ജയിച്ച മറ്റു മൂന്നു സീറ്റുകളും രാജിവക്കണം. മുങ്ങുന്ന കപ്പലിലേക്കാണ് ജോസ് കയറിയിരിക്കുന്നത്. എല്ലാം അവര്‍ തിരിച്ചറിയും. വൈകാതെ കേരള ജനത അവര്‍ക്കുള്ള മറുപടി നല്‍കും, ചെന്നിത്തല പറഞ്ഞു.

Contact the author

News Desk

Recent Posts

Web Desk 2 years ago
Politics

ബിജെപിക്കെതിരെയുളള പോരാട്ടത്തില്‍ കമ്മ്യുണിസ്റ്റ് പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഏഴയലത്ത് എത്തില്ല- പി കെ കുഞ്ഞാലിക്കുട്ടി

More
More
Web Desk 2 years ago
Politics

സഭയിലെ മിഡ്‌ഫീൽഡർ സ്ഥാനമാണ് മാറുന്നത്, റെഫറിയുടെ റോള്‍ ഭംഗിയായി നിറവേറ്റും: എ എൻ ഷംസീർ

More
More
National Desk 2 years ago
Politics

കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിന്റെ സുതാര്യതയില്‍ ആശങ്ക പ്രകടിപ്പിച്ച് തരൂര്‍ അടക്കമുള്ള കോണ്‍ഗ്രസ് എംപിമാര്‍

More
More
Web Desk 2 years ago
Politics

ഭാരത് ജോഡോ യാത്ര കോൺഗ്രസിന്റെ വീണ്ടെടുപ്പായിരിക്കും - പി കെ കുഞ്ഞാലിക്കുട്ടി

More
More
National Desk 2 years ago
Politics

ഗുജറാത്തില്‍ സ്ഥാനാർഥി നിർണ്ണയം നീളുന്നു; ചെന്നിത്തല തിരക്കിട്ട ചര്‍ച്ചയില്‍

More
More
Web Desk 2 years ago
Politics

ലീഗ് യുഡിഎഫ് വിടുമെന്നത് വെറും കിനാവ് - കെ സുധാകരൻ

More
More