LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ഡല്‍ഹിയില്‍ സിനിമാ തിയേറ്ററുകള്‍ നാളെ തുറക്കും

ഒക്ടോബർ 15 മുതൽ ഡൽഹിയിൽ തിയേറ്ററുകളും മൾട്ടിപ്ലെക്സുകളും തുറന്ന് പ്രവർത്തിക്കാൻ അനുമതി. കേന്ദ്ര സർക്കാറിന്റെ എല്ലാ നിർദേശങ്ങളും പാലിച്ചുകൊണ്ട് മാത്രമേ പ്രവർത്തിക്കാൻ പാടുള്ളു എന്ന്  മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ അറിയിച്ചു.

തീയേറ്ററുകൾ തുറന്ന് പ്രവർത്തിക്കാനുള്ള മാനദണ്ഡങ്ങൾ വാർത്താ- വിതരണ പ്രക്ഷേപണ മന്ത്രാലയം മുന്‍പേ പുറത്തുവിട്ടിരുന്നു. അത് ഇങ്ങനെയാണ്;

  • 50 ശതമാനം കാണിക്കൾക്ക്  മാത്രമേ പ്രവേശനം അനുവദിക്കാവു.
  • തീയേറ്ററിൽ സാമൂഹ്യ അകലം നിർബന്ധമാക്കണം.
  • തൊട്ടടുത്തുള്ള സീറ്റുകൾക്കിടയിൽ 'ഇവിടെ ഇരിക്കരുത്' എന്ന് എഴുതിയിരിക്കണം.
  • സാനിറ്റൈസറും മറ്റ് ആവശ്യവസ്തുക്കളും ലഭ്യമാക്കണം.
  • ആരോഗ്യ സേതു ആപ്പ് എല്ലാവർക്കും നിർബന്ധമാക്കണം.
  • തീയേറ്ററുകളിൽ പ്രവേശിക്കുന്നതിനു മുൻപ് എല്ലാവരെയും തെർമൽ സ്ക്രീനിംഗിന് വിധേയമാകണം.
  • ടിക്കറ്റ് കൗണ്ടറുകൾ വർധിപ്പിക്കണം.
  • ഒന്നിലധികം പ്രദർശനശാലകൾ ഉള്ളിടത്ത് പ്രദർശന സമയം വ്യത്യാസപ്പെടുത്തണം.
  • ഇടവേളകളിൽ തീയേറ്ററുകൾക്കുള്ളിൽ എഴുന്നേറ്റ് നടക്കുന്നത് ഒഴിവാക്കണം.

കൊവിഡ് വ്യാപനം തടയുന്നതിനായി മാർച്ച്‌ 12 മുതലാണ് ഡൽഹിയിൽ തീയേറ്ററുകൾ പൂട്ടിയിട്ടത്. 3036 പുതിയ കൊവിഡ്‌ കേസുകളാണ് ഡല്‍ഹിയില്‍ രജിസ്റ്റര്‍ ചെയ്തത്. നിലവിൽ, 3 ലക്ഷത്തിൽ പരം ആളുകൾക്കാണ് ഡൽഹിയിൽ കൊവിഡ് സ്ഥിരീകരിച്ചത്.

Contact the author

National Desk

Recent Posts

National Desk 1 year ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 1 year ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 1 year ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 1 year ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 3 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 3 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More