LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ദത്തെടുക്കല്‍ സുഖമമാക്കാന്‍ മാനദണ്ഡങ്ങളില്‍ ഇളവ്

തിരുവനന്തപരം: കുഞ്ഞുങ്ങളെ  ദത്തെടുക്കല്‍  പ്രകൃയ സുഖമമാക്കാന്‍ ഉദ്ദേശിച്ച്,മാനദണ്ഡങ്ങളില്‍ ഇളവ് വരുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. ഇതിനു മുന്നോടിയായി നിലവിലുള്ള അപേക്ഷകരുടെ യോഗ്യതാ മാനദണ്ഡങ്ങളില്‍ ഇളവുവരുത്തി സാമൂഹ്യനീതി വകുപ്പ് ഉത്തരവിറക്കി.

കുട്ടികളെ ദത്തെടുക്കുന്ന ദമ്പതികളുടെ ഏറ്റവും ചുരുങ്ങിയ വാര്‍ഷിക വരുമാനം 3 ലക്ഷത്തില്‍ നിന്ന് 2.5 ലക്ഷം രൂപയായി കുറച്ചു. ഇത് സംബന്ധിച്ച രേഖകള്‍ ഇല്ലാത്തവര്‍ 50 ലക്ഷം രൂപ വിലമതിക്കുന്ന കൈവശ സ്വത്തിന്‍റെ രേഖകള്‍ ഹാജരാക്കിയാല്‍ മതി. കൈവശ സ്വത്തില്‍ ബാധ്യത ഉണ്ടാകാന്‍ പാടില്ല. കുട്ടികളെ ദാത്തെടുക്കുന്നതിനു വേണ്ട വൈകാരിക സാമ്പത്തിക ശേഷിയുടെ പരിശോധന,സൂക്ഷ്മ പരിശോധനയില്‍ ജില്ലാ അഡോപ്ഷന്‍  കമ്മിറ്റികളാണ് നടത്തുക. ഇതുസംബന്ധിച്ച് ദത്തെടുക്കാന്‍ വരുന്നവര്‍ക്ക് വല്ല പരാതിയുമുണ്ടെങ്കില്‍ സംസ്ഥാന അഡോപ്ഷന്‍ റിസോഴ്സ് ഏജന്‍സിയുടെ സെക്രട്ടറിക്ക് സമര്‍പ്പിക്കാവുന്നതാണ്. 

  

നിലവിലുള്ള അപേക്ഷകരുടെ വരുമാനം തെളിയിക്കുന്ന രേഖകള്‍ ശിശു സംരക്ഷണ ഓഫീസുകളില്‍ പരിശോധിക്കാനുള്ള സംവിധാനം ഉണ്ടാക്കും.അപേക്ഷകര്‍ കൈവശമുള്ള രേഖകളുമായി അതാത് ജില്ലാ ശിശു സംരക്ഷണ ഓഫീസുകളില്‍ ഹാജരാകണം.

ദത്തെടുക്കാന്‍ ആഗ്രഹിക്കുന്നവരുടെ വരുമാന പരിധി ഉയര്‍ത്തിയത് ദത്തെടുക്കല്‍ പ്രകൃയയെ പുറകോട്ടടിപ്പിച്ചിരുന്നു. ചട്ടങ്ങളുടെയും നിയമങ്ങളുടെയും നൂലാമാലകളില്‍ കുടുങ്ങി, പലരും ദത്തെടുക്കല്‍ മോഹം തന്നെ ഉപേക്ഷിച്ചതായ വാര്‍ത്തകള്‍ പുറത്തുവന്നതിനെ തുടര്‍ന്നാണ് മാനദണ്ഡങ്ങളില്‍ ഇളവു വരുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത് എന്ന് ആരോഗ്യ ശിശുക്ഷേമ വകുപ്പു മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ വ്യക്തമാക്കി. സംസ്ഥാന അഡോപ്ഷന്‍ റിസോഴ്സ് ഏജന്‍സിയുടെ മൂന്നാമത് യോഗമാണ് യോഗ്യതാ മാന ദണ്ഡലില്‍ ഇളവ് വരുത്തിയത് എന്നും മന്ത്രി കെ.കെ.ശിലജ ടീച്ചര്‍ പറഞ്ഞു.

Contact the author

web desk

Recent Posts

Web Desk 2 weeks ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 2 weeks ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 2 weeks ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 2 weeks ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 2 weeks ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 2 weeks ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More