LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

രാഹുൽ ​ഗാന്ധി കേരളത്തിലെത്തി

രാഹുൽ ​ഗാന്ധി എംപി രണ്ട് ദിവസത്തെ സന്ദർശനത്തിനായി കേരളത്തിൽ എത്തി. വയനാട് മ‍ണ്ഡലത്തിലെ ഔദ്യോ​ഗിക പരിപാടികളിൽ പങ്കെടുക്കുന്നതിനായാണ് കേരളത്തിലെത്തിയത്. കരിപ്പൂരിൽ വിമാനം ഇറങ്ങിയ രാഹുലിനെ പ്രതിപക്ഷ നേതാവ്  രമേശ് ചെന്നിത്തലയും കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും ചേർന്ന് സ്വീകരിച്ചു. രാഹുൽ ​ഗാന്ധിയെ സ്വീകരിക്കാൻ നിരവധി പാർട്ടി പ്രവർത്തകരും വിമാനത്താവളത്തിൽ എത്തിയിരുന്നു. വിമാനത്താവളത്തിൽ നിന്നും മലപ്പുറം കളക്ട്രേറ്റിലെത്തുന്ന രാഹുൽ കൊവിഡ് പ്രതിരോധ അവലോകന യോ​ഗത്തിൽ സംബന്ധിക്കും.   എം പി എന്ന നിലയിലുള്ള ഔദ്യോ​ഗിക പരിപാടികളിൽ മാത്രമെ രാഹുൽ പങ്കെടുക്കൂ. എടക്കരയിൽ നിർധനരായ വിദ്യാർത്ഥികൾക്ക് രാഹുൽ മുൻ​കെ എടുത്ത് നിർമിച്ച വീടിന്റെ താക്കോൽ ദാനം കൈമാറും. 

ഉച്ചക്ക് ശേഷം വയനാട്ടിലേക്ക് തിരിക്കും. മഞ്ചേരി അരീക്കോട് താമരശേരി വഴിയാകും വയനാട്ടിലേക്ക് പോവുക. കൽപ്പറ്റ് ​ഗസ്റ്റ് ഹൗസിൽ രാത്രി തങ്ങുന്ന രാഹുൽ ചൊവ്വാഴ്ച കളക്ട്രേറ്റിലെ യോ​ഗത്തിൽ സംബന്ധിക്കും. ഔദ്യോ​ഗിക ഷെഡ്യൂൾ ഇത്രമാത്രമാണ്. അവസാന നിമിഷം ചില മാറ്റങ്ങൾ ഉണ്ടായേക്കാം. 

പാർട്ടി പരിപാടികൾ ഉണ്ടായിരിക്കില്ല. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചായിരിക്കും പരിപാടികൾ. ആൾക്കൂട്ടം ഉണ്ടാകരുതെന്ന് നിർദ്ദേശം നൽകിയിട്ടുണ്ട്. ബുധനാഴ്ച കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് ഡൽഹിയിലേക്ക് തിരിക്കും. ഈ വർഷം ജനുവരിയിലാണ് ഇതിന് മുമ്പ് രാഹുൽ മണ്ഡലത്തിൽ സന്ദർശനം നടത്തിയത്.









Contact the author

Web Desk

Recent Posts

Web Desk 1 year ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 1 year ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 1 year ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 1 year ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More