LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

അമേരിക്കയില്‍ തെരഞ്ഞെടുപ്പ് പ്രചരണം അവസാനഘട്ടത്തിലേക്ക്‌; ട്രംപിന് പിന്തുണ കുറയുന്നു

അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പ് അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോൾ ഡൊണാൾഡ് ട്രംപിനുള്ള പിന്തുണ കുറയുന്നതായി സർവ്വേകൾ. മുതിർന്ന പൗരന്മാരുടെയും സ്ത്രീകളുടെയും പിന്തുണ കുറയുന്നതായാണ് റിപ്പോർട്ടുകൾ  സൂചിപ്പിക്കുന്നത്.  തെരഞ്ഞെടുപ്പിന് മുൻപുള്ള സംവാദ പരമ്പരകളിൽ എതിർ സ്ഥാനാർഥി ജോ ബൈഡനാണ് മുൻപിൽ.

പിന്തുണ കുറഞ്ഞതിനെത്തുടർന്ന് ദിവസേന മൂന്ന് പ്രചാരണ റാലികൾ നടത്താനൊരുങ്ങുകയാണ് ട്രംപ്. കൊവിഡ് പ്രതിരോധ നടപടികളിൽ ട്രംപ് ഭരണകൂടം വരുത്തിയ വീഴ്ചകളാണ് അദ്ദേഹത്തിന്റെ പിന്തുണ കുറച്ചത് എന്നാണ് സൂചന. കൊവിഡ് പ്രതിരോധത്തിൽ ട്രംപ് പൂർണ്ണ പരാജയമാണെന്ന് ഡെമോക്രാറ്റിക് നേതാവ് ബൈഡൻ ആവർത്തിച്ചു പറയുന്നുണ്ട്. 23 ദശലക്ഷം ആളുകളാണ് നിലവിൽ വോട്ട് ചെയ്തത്. പോരാട്ടം ഇഞ്ചോടിഞ്ച് നടക്കുന്ന സമയത്ത് അഭിപ്രായ സർവ്വേകളിൽ പിന്നിലായത് ട്രംപിന്റെ വരും ദിവസങ്ങളെ നിർണായകമാക്കും.

ബൈഡന് വേണ്ടി മുൻ പ്രസിഡന്റ് ബറാക് ഒബാമ പ്രചാരണത്തിനിറങ്ങുമെന്നും റിപോർട്ടുകൾ സൂചിപ്പിച്ചിരുന്നു. എന്നാൽ, ഇതിനെ ട്രംപ് പരിഹസിച്ചു. കഴിഞ്ഞ തവണ ഹിലരിയെ പിന്തുണക്കാൻ ഒബാമ ഇറങ്ങിയിട്ട് എന്ത് സംഭവിച്ചു എന്നാണ് ട്രംപ് ചോദിച്ചത്. തന്റെ റാലികളിൽ ഉണ്ടാകാറുള്ള വൻ ആൾക്കൂട്ടം തന്നെ വിജയിപ്പിക്കുമെന്നും അമേരിക്കയിൽ റിപ്പബ്ലിക്കൻ തരംഗം ഉണ്ടാകുമെന്നുമാണ് ട്രംപ് അവകാശപ്പെടുന്നത്.

Contact the author

International Desk

Recent Posts

International Desk 11 months ago
International

ട്വിറ്റര്‍ ഇലോണ്‍ മസ്ക് തന്നെ വാങ്ങും

More
More
International Desk 11 months ago
International

ഗൊദാര്‍ദിന്റെ മരണം 'അസിസ്റ്റഡ് ഡയിംഗ്' വഴിയെന്ന് റിപ്പോര്‍ട്ട്‌

More
More
International

വിഖ്യാത ചലച്ചിത്രകാരന്‍ ഗൊദാർദ് അന്തരിച്ചു

More
More
International

ലോകത്ത് അടിമത്തം പുതിയ രൂപത്തില്‍ ശക്തി പ്രാപിക്കുന്നതായി യുഎന്‍

More
More
International

ബ്രിട്ടന്റെ രാജാവായി ചാള്‍സ് മൂന്നാമന്‍ അധികാരമേറ്റു

More
More
International

ഇന്ത്യയിൽ നിന്ന് കടത്തിയ കോഹിനൂർ രത്നക്കിരീടം ഇനി കാമില രാജ്ഞിക്ക്

More
More