LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ശ്രീകൃഷ്ണ ജന്മഭൂമി ഉടമസ്ഥാവകാശം; അപ്പീല്‍ ജില്ല കോടതി സ്വീകരിച്ചു

ഉത്തര്‍പ്രദേശിലെ ശ്രീകൃഷ്ണ ജന്മഭൂമിയുടെ ഉടമസ്ഥാവകാശം ആവശ്യപ്പെട്ട ഹര്‍ജി തള്ളിയ മധുര ഹൈക്കോടതി വിധിക്കെതിരെ നല്‍കിയ അപ്പീല്‍ ജില്ലാ കോടതി സ്വീകരിച്ചു. ഭഗവാന്‍ ശ്രീകൃഷ്ണന്റെ ജന്മസ്ഥലത്ത് പണിത പള്ളി പൊളിച്ചുനീക്കണമെന്ന് ആവശ്യപ്പെട്ട് ലഖ്‌നൗ നിവാസിയായ രഞ്ജന അഗ്നിഹോത്രി ഉള്‍പ്പെടെ അഞ്ചോളം പേരാണ് അപ്പീല്‍ നല്‍കിയത്.

അപ്പീലിനെ തുടർന്ന് തിങ്കളാഴ്ച കേസിന്റെ എല്ലാ രേഖകളും ഹാജരാക്കാന്‍ ജില്ലാ ജഡ്ജി സാധ്നാ റാണി ഠാക്കൂർ ആവശ്യപ്പെട്ടിട്ടുണ്ട്. ഉത്തര്‍പ്രദേശ് സുന്നി വഖഫ്ബോര്‍ഡ്, ഈദ്ഗാഹ് മസ്ജിദ് ട്രസ്റ്റ്, ശ്രീകൃഷ്ണ ജന്‍മസ്ഥാന്‍ ട്രസ്റ്റ്, ശ്രീകൃഷ്ണ ജന്‍മഭൂമി സേവാസംഘ് തുടങ്ങിയവർക്ക് നോട്ടീസ് അയക്കാനും ജില്ലാ കോടതി നിര്‍ദേശിച്ചു. കേസ് വ്യാഴാഴ്ച പരിഗണിക്കുമെന്ന് കോടതി അറിയിച്ചു.

ഹിന്ദുമത വിശ്വാസികൾ ശ്രീകൃഷ്ണന്റെ ജന്മസ്ഥലമായ് ആരാധിക്കുന്ന ക്ഷേത്രത്തിലെ ഒരു ഭാഗം തകർത്താണ് മുഗൾ ചക്രവർത്തിയായ ഔറംഗസേബ് ഇപ്പോൾ നിലവിലുള്ള പള്ളി പണിതതെന്ന് ആരോപിച്ചാണ് രഞ്ജന അഗ്നിഹോത്രി ഉൾപ്പെടെയുള്ളവർ പരാതി സമർപ്പിച്ചത്. 13.37 ഏക്കർ ഭൂമിയിലുള്ള പള്ളി പൊളിച്ചുമാറ്റി 'ജന്മസ്ഥാനം' ഹിന്ദു ഭക്തർക്ക് തിരിച്ചു നൽകണമെന്നതാണ് പ്രധാന ആവശ്യം. ക്ഷേത്രത്തിന്റെ ഭരണസമിതിയും പള്ളിയുടെ മാനേജ്മെന്റ് ട്രസ്റ്റും തമ്മിൽ 1968ൽ ഉണ്ടാക്കിയ ഒത്തുതീർപ്പ് ഉത്തരവ് റദ്ദാക്കണമെന്നും അപ്പീൽ ആവശ്യപ്പെടുന്നുണ്ട്.

Contact the author

National Desk

Recent Posts

National Desk 2 weeks ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 2 weeks ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 2 weeks ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 2 weeks ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 2 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 2 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More