LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

കളിയിക്കാവിള വധം; 20പേര്‍ കസ്ററഡിയില്‍

കളിയിക്കാവിളയിൽ എ എസ് ഐ വിൽസൺ കൊല്ലപ്പെട്ട സംഭവത്തിൽ 20 പേര്‍ പിടിയിലായതായി പൊലിസ്. ഉടുപ്പിയില്‍ തമിഴ്നാട് പോലീസ് ക്യൂബ്രാഞ്ച് ഇവരെ ചോദ്യം ചെയ്തു വരികയാണ്‌. പ്രതികളില്‍ മൂന്നുപേര്‍ ചാവേര്‍ പരിശീലനം നേടിയവരാണെന്ന് പൊലിസ്പറഞ്ഞു. 17 പേര്‍ കര്‍ണാടകയിലും ഡല്‍ഹിയിലുമായി ഗൂഢാലോചന നടത്തിയെന്ന് ചോദ്യം ചെയ്യലിനെ തുടര്‍ന്നു പ്രതികള്‍ സമ്മതിച്ചതായി പോലീസ് വെളിപ്പെടുത്തി. മുഖ്യപ്രതികളുമായി അടുത്ത ബന്ധമുള്ള ഇജാസ് പാഷയെയും നവാസിനെയും നേരത്തെ ബാംഗളൂരുവിലെ രാമനഗരി, തെന്മല എന്നിവിടങ്ങളില്‍ നിന്നായി കേരള തമിഴ്നാട്‌ പോലീസ് സംഘങ്ങള്‍ കസ്റ്റഡിയില്‍ എടുത്തിരുന്നു. ഇവരില്‍ നിന്നാണ് മുഖ്യപ്രതികളെ പിടികൂടാനുള്ള വിവരങ്ങള്‍ പോലീസിന് ലഭിച്ചത്.

മുംബൈയില്‍ നിന്ന് പ്രതികള്‍ക്ക് തോക്കെത്തിച്ചു നല്‍കിയത് താനാണെന്ന് ഇജാസ് പാഷ പോലീസിനോട് സമ്മതിച്ചിരുന്നു.എന്നാല്‍ എന്തിനാണ് എ.എസ്‌.ഐ വിത്സനെ കൊലപ്പെടുത്തിയത് എന്ന് കണ്ടെത്താനുള്ള ചോദ്യം ചെയ്യല്‍ തമിള്‍നാട് പോലീസ് തുടരുകയാണ്. കൊലപാതകത്തിന് പിന്നിലെ യഥാര്‍ത്ഥ ലക്ഷ്യം കണ്ടെത്തുന്നതിനുപുറമെ പ്രതികളുടെ തീവ്രവാദബന്ധത്തിന്‍റെ ആഴവും പരപ്പും കണ്ടെത്തുകയാണ് പൊലിസിന്‍റെ പ്രധാന ഉദ്ദേശം. ഇതിനിടെ കര്‍ണാടകയില്‍ സ്ഫോടന ശേഖരം കണ്ടെത്തിയ സാഹചര്യത്തില്‍ പ്രതികളെ ചോദ്യം ചെയ്യണമെന്ന് കര്‍ണാടക പോലീസ് ആവശ്യമുന്നയിച്ചിട്ടുണ്ട്. എന്നാല്‍ എ.എസ്‌.ഐ വധവുമായി ബന്ധപ്പെട്ടു കൂടുതല്‍ ചോദ്യം ചെയ്യല്‍ ആവശ്യമായതിനാല്‍ തമിഴുനാട് പോലീസ് പ്രതികളെ ഉടന്‍ വിട്ടുനല്കില്ല.

Contact the author

Web Desk

Recent Posts

Web Desk 1 year ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 1 year ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 1 year ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 1 year ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More