LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

രണ്ടാഴ്ചകൊണ്ട് 25 കോടി നേടി ഡിക്യു പ്രൊ ഡക്ഷന്‍ മുന്നോട്ട്; 'വരനെ ആവശ്യമുണ്ട്' നിറഞ്ഞ സദസ്സില്‍

കൊച്ചി: 'ഡി ക്യു' എന്ന് ആരാധകര്‍ സ്നേഹപൂര്‍വ്വം വിളിക്കുന്ന നടന്‍ ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മിക്കുകയും അഭിനയിക്കുകയും ചെയ്ത 'വരനെ ആവശ്യമുണ്ട്' നിറഞ്ഞ സദസ്സില്‍ കയ്യടി നേടുന്നു. റിലീസ് ചെയ്ത് വെറും രണ്ടാഴ്ച കൊണ്ട് സിനിമ 25 കോടി രൂപയാണ് കളക്ഷന്‍ നേടിയത്. ഈ മാസം 7 -ന് റിലീസ് ചെയ്ത 'വരനെ ആവശ്യമുണ്ട്' ആദ്യ ദിനത്തില്‍ തന്നെ ഒരു കോടിയിലധികം രൂപയുടെ കളക്ഷന്‍ നേടിയതായി ദുല്‍ഖര്‍ സല്‍മാന്‍ തന്‍റെ പ്രൊഡക്ഷന്‍ കമ്പനിയുടെ ഔദ്യോഗിക ഫേസ് ബുക്ക് പേജില്‍ വെളിപ്പെടുത്തി.

ദുല്‍ഖര്‍ സല്‍മാന്‍റെ ആദ്യ നിര്‍മാണ സംരംഭമാണ് 'വരനെ ആവശ്യമുണ്ട്'. സ്വന്തം പ്രൊഡക്ഷന്‍ കമ്പനിയായ വേഫെയറര്‍ ഫിലിംസിന്‍റെ  ബാനറിലാണ് ചിത്രം നിര്‍മിച്ചത്. പ്രമുഖ സംവിധായകന്‍ സത്യന്‍ അന്തിക്കാടിന്‍റെ മകന്‍ അനൂപ്‌ സത്യനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. അനൂപ്‌ സത്യന്‍റെ കന്നി  ചിത്രം കൂടിയാണ് 'വരനെ ആവശ്യമുണ്ട്'.

രണ്ട് നായകന്മാരും രണ്ട് നായികമാരും കേന്ദ്രത്തില്‍ നിന്ന് കഥ പറയുന്ന ചിത്രത്തില്‍ രണ്ട് തലമുറകളുടെ ജീവിത കാമനകളാണ് പ്രധാന പ്രമേയം. ദുല്‍ഖര്‍ സല്‍മാനും കല്യാണി പ്രിയദര്‍ശനും പുതുതലമുറയുടെ പ്രണയ ജീവിതം തേടുമ്പോള്‍ പ്രണയാതുരമായ മനസ്സുമായി പുതിയ നനവിടങ്ങള്‍ തേടുന്നു ശോഭനയും സുരേഷ് ഗോപിയും. നീണ്ട ഇടവേളയ്ക്കു ശേഷം സുരേഷ് ഗോപിയും ശോഭനയും ഒന്നിക്കുന്ന ചിത്രമാണ് 'വരനെ ആവശ്യമുണ്ട്.'നിര്‍മാതാവിന്‍റെയും സംവിധായാകന്‍റെയും ആദ്യ ചിത്രം തന്നെ ഈ വിധം ശ്രദ്ധിക്കപ്പെട്ടത് ഈ മേഖലകളില്‍ പുതിയ താരോദയങ്ങള്‍ സൃഷ്ടിക്കുമെന്നു കരുതുന്നവര്‍ കുറവല്ല' 

പ്രധാനമായും കുടുംബ പ്രേക്ഷകരാണ് ചിത്രം വിജയിപ്പിച്ചത്. സത്യന്‍ അന്തിക്കാടി ന്‍റെ പാത പിന്തുടരാന്‍ ശ്രമിക്കുന്ന ഒരു സംവിധായക ശിഷ്യനെ 'വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെ പ്രേക്ഷകര്‍ക്ക്‌ കണ്ടെത്താന്‍ കഴിയും എന്നത് എടുത്തു പറയേണ്ട ഒരു സവിശേഷതയാണ്.       


    

Contact the author

web desk

Recent Posts

Web Desk 3 years ago
Cinema

'പാപ്പന്‍' ഇനി പാന്‍ ഇന്ത്യന്‍ സിനിമ; വന്‍ തുകക്ക് ഡീല്‍ ഉറപ്പിച്ചതായി റിപ്പോര്‍ട്ട്‌

More
More
Cinema

നിവിന്‍ പോളി ചിത്രം 'മഹാവീര്യറി'ന്‍റെ ക്ലൈമാക്സ് മാറ്റി

More
More
Cinema

'നഗ്ന ഫോട്ടോഷൂട്ടിന് ഞാൻ തയ്യാറാണ്'- വിജയ് ദേവരകൊണ്ട

More
More
Cinema

'കാപ്പ'യില്‍ മഞ്ജു വാര്യര്‍ക്ക് പകരം അപര്‍ണ ബാലമുരളി

More
More
Cinema

സിനിമയില്‍ എല്ലാവര്‍ക്കും തുല്യവേതനം നല്‍കണം - അപര്‍ണ ബാലമുരളി

More
More
Web Desk 3 years ago
Cinema

മഹാവീര്യര്‍ ഗംഭീര പൊളിറ്റിക്കല്‍ സറ്റയറാണ് - ടി ഡി രാമകൃഷ്ണന്‍

More
More