LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

വെല്‍ഫെയര്‍ പാര്‍ട്ടി - യുഡിഎഫ് ബന്ധം; എതിര്‍പ്പുമായി സമസ്തയുടെ യുവജന വിഭാഗം

വെല്‍ഫെയര്‍ പാര്‍ട്ടിയുമായി ധാരണയുണ്ടാക്കാനുള്ള യുഡിഎഫ് നീക്കത്തിനെതിരെ സമസ്തയുടെ യുവജനവിഭാഗം രംഗത്ത്. യുഡിഎഫ് നേതാക്കളെ എസ് വൈഎസ് നേതാക്കൾ പ്രതിഷേധം അറിയിച്ചു. യുഡിഎഫ് കൺവീനർ  എംഎം ഹസൻ, ജമാഅത്തെ ഇസ്ലാമി അമീറിനെ കണ്ടതിലും അതൃപ്തി വ്യക്തമാക്കിയ എസ് വൈഎസ് നേതാക്കൾ പാണക്കാടെത്തി ലീഗ് നേതാക്കളേയും കണ്ട് പ്രതിഷേധം അറിയിച്ചു.

നാളെ യുഡിഎഫ് നേതൃയോഗം ചേരാനിരിക്കേയാണ് നിലപാട്.  മുജാഹിദ് നേതാക്കളും മുസ്ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടിയെ കണ്ട് എതിര്‍പ്പ് അറിയിച്ചുവെന്നാണ് സൂചന.   മുസ്ലിം ലീഗ് സാമുദായിക പാര്‍ട്ടിയാണെങ്കിലും അതിന് മതേതര മുഖമുണ്ട്. എന്നാല്‍ ജമാഅത്തെ ഇസ്ലാമി മതമൗലികവാദ നിലപാടുള്ളവരും ഇന്ത്യന്‍ ജനാധിപത്യത്തെ തള്ളിപ്പറഞ്ഞവരുമാണ്. ഇവരുമായി സഖ്യമുണ്ടാക്കുന്നത് മുസ്ലിം ലീഗിന്റെ മതേതര നിലപാടിനെ കളങ്കപ്പെടുത്തുമെന്നാണ് എസ് വൈഎസ് മുജാഹിദ് സംഘടനകളുടെ വാദം.

അതേസമയം, യുഡിഎഫുമായി സഖ്യമോ മുന്നണി പ്രവേശമോ ഇല്ലെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം ഇന്നലെ വ്യക്തമാക്കിയിരുന്നു. എന്നാല്‍, ഇത്തവണ യുഡിഎഫിനു മുൻതൂക്കം നൽകിയുള്ള നീക്കുപോക്കിനാണു നിർദേശമെന്നും അദ്ദേഹം പറഞ്ഞു. തദ്ദേശ തിര‍ഞ്ഞെടുപ്പിൽ മതനിരപേക്ഷ കക്ഷികളുമായി സഖ്യം എന്ന നിലപാടിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ തവണ എൽഡിഎഫുമായാണു സഖ്യമുണ്ടാക്കിയത്. പലയിടത്തും സിപിഎമ്മുമായി ചേർന്നു ഭരണം നടത്തുന്നുണ്ട് എന്നും അദ്ദേഹം വിശദീകരിച്ചു.

Contact the author

News Desk

Recent Posts

Web Desk 2 years ago
Politics

ബിജെപിക്കെതിരെയുളള പോരാട്ടത്തില്‍ കമ്മ്യുണിസ്റ്റ് പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഏഴയലത്ത് എത്തില്ല- പി കെ കുഞ്ഞാലിക്കുട്ടി

More
More
Web Desk 2 years ago
Politics

സഭയിലെ മിഡ്‌ഫീൽഡർ സ്ഥാനമാണ് മാറുന്നത്, റെഫറിയുടെ റോള്‍ ഭംഗിയായി നിറവേറ്റും: എ എൻ ഷംസീർ

More
More
National Desk 2 years ago
Politics

കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിന്റെ സുതാര്യതയില്‍ ആശങ്ക പ്രകടിപ്പിച്ച് തരൂര്‍ അടക്കമുള്ള കോണ്‍ഗ്രസ് എംപിമാര്‍

More
More
Web Desk 3 years ago
Politics

ഭാരത് ജോഡോ യാത്ര കോൺഗ്രസിന്റെ വീണ്ടെടുപ്പായിരിക്കും - പി കെ കുഞ്ഞാലിക്കുട്ടി

More
More
National Desk 3 years ago
Politics

ഗുജറാത്തില്‍ സ്ഥാനാർഥി നിർണ്ണയം നീളുന്നു; ചെന്നിത്തല തിരക്കിട്ട ചര്‍ച്ചയില്‍

More
More
Web Desk 3 years ago
Politics

ലീഗ് യുഡിഎഫ് വിടുമെന്നത് വെറും കിനാവ് - കെ സുധാകരൻ

More
More