LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ലോകത്ത് കൊവിഡ് കേസുകള്‍ നാലുകോടി അറുപതു ലക്ഷം പിന്നിട്ടു

ജനീവ: ലോകത്ത് കൊവിഡ് കേസുകള്‍ നാലുകോടി അറുപതു ലക്ഷം പിന്നിട്ടു. രണ്ടു കോടിയിലേറേ പേര്‍ രോഗമുക്തരായി. പതിനാല് ലക്ഷം പേരാണ് കൊവിഡ് ബാധിച്ച് ഇതുവരെ മരണമടഞ്ഞത്. അമേരിക്ക തന്നെയാണ് രോഗികളുടെ എണ്ണത്തില്‍ ഏറ്റവും മുന്നില്‍. അമേരിക്കയില്‍ രോഗികളുടെ എണ്ണം 80 ലക്ഷവും മരണം രണ്ടുലക്ഷത്തി ഇരുപത്തിമൂവായിവും ആയി.

അമേരിക്കയ്ക്കുശേഷം ഏറ്റവും കൂടുതല്‍ കൊറോണ ബാധിതരുളളത് ഇന്ത്യയിലാണ്. രാജ്യത്ത് എഴുപത് ലക്ഷത്തിധികം രോഗബാധിതരാണ് ഉള്ളത്. രാജ്യത്ത് അറുപതുലക്ഷം പേരാണ് ഇതുവരെ രോഗമുക്തി നേടിയത്. ഒരുലക്ഷത്തി പതിനേഴായിരം പേര്‍ക്ക് കൊവിഡ് ബാധയെതുടര്‍ന്ന് ജീവന്‍ നഷ്ടമായി.


കേരളത്തില്‍ വെള്ളിയാഴ്ച 7,482 പേര്‍ക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു. കോഴിക്കോട് ജില്ലയിലാണ് കൂടുതല്‍ രോഗബാധിതരുളളത്. 932 കേസുകളാണ് വെള്ളിയാഴ്ച മാത്രം കോഴിക്കോട്ട് റിപ്പോര്‍ട്ട് ചെയ്തത്. തൊട്ടുപിന്നില്‍ എറണാകുളം മലപ്പുറം ജില്ലകളുമുണ്ട്. വെള്ളിയാഴ്ചത്തെ കണക്കു പ്രകാരം എറണാകുളത്ത് 929 ഉം മലപ്പുറത്ത് 897  ഉം രോഗബാധിതരാണുളളത്. വെള്ളിയാഴ്ച മാത്രം സംസ്ഥാനത്ത് 7,593 പേര്‍ സുഖംപ്രാപിച്ചു. നിലവില്‍ തൊണ്ണൂറ്റിമൂവായിരത്തി ഇരുന്നുറ്റി തൊണ്ണൂറ്റിയൊന്ന് പേര്‍ ചികിത്സയില്‍ കഴിയുകയാണ്. വെള്ളിയാഴ്ച റിപ്പോര്‍ട്ട് ചെയ്ത 23 മരണമടക്കം സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് ആകെ മരണപ്പെട്ടവരുടെ എണ്ണം 1255 ആയി.

Contact the author

international

Recent Posts

International

ട്വിറ്റര്‍ ഇലോണ്‍ മസ്ക് തന്നെ വാങ്ങും

More
More
International

ഗൊദാര്‍ദിന്റെ മരണം 'അസിസ്റ്റഡ് ഡയിംഗ്' വഴിയെന്ന് റിപ്പോര്‍ട്ട്‌

More
More
International

വിഖ്യാത ചലച്ചിത്രകാരന്‍ ഗൊദാർദ് അന്തരിച്ചു

More
More
International

ലോകത്ത് അടിമത്തം പുതിയ രൂപത്തില്‍ ശക്തി പ്രാപിക്കുന്നതായി യുഎന്‍

More
More
International

ബ്രിട്ടന്റെ രാജാവായി ചാള്‍സ് മൂന്നാമന്‍ അധികാരമേറ്റു

More
More
International

ഇന്ത്യയിൽ നിന്ന് കടത്തിയ കോഹിനൂർ രത്നക്കിരീടം ഇനി കാമില രാജ്ഞിക്ക്

More
More