LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ഇന്ത്യയെ രൂക്ഷമായി വിമർശിച്ച് ട്രംപ്

വാഷിംഗ്‌ടണ്‍: അമേരിക്കൻ പ്രസിഡന്റ്‌ തെരഞ്ഞെടുപ്പിന്റെ അവസാനഘട്ട സംവാദത്തിനിടെ ഇന്ത്യയെ രൂക്ഷമായി വിമർശിച്ച് പ്രസിഡന്റ്‌ ഡോണൾഡ് ട്രംപ്. വായു മലിനീകരണം ഏറ്റവും കൂടുതലുള്ള രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യയെന്നാണ് അദ്ദേഹം ആരോപിച്ചത്. പാരീസ് കാലാവസ്ഥാ ഉച്ചകോടിയിൽ നിന്ന് അമേരിക്ക പിന്മാറിയതിനെക്കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചൈന, റഷ്യ, ഇന്ത്യ എന്നീ രാജ്യങ്ങൾ എത്രത്തോളം മലിനമാണെന്ന് നോക്കൂ എന്നാണ്  പ്രസിഡന്റ്‌ ഡോണൾഡ് ട്രംപ് ചോദിച്ചത്. ട്രംപിന്റെ ഈ പരാമർശത്തെ ചൂണ്ടിക്കാട്ടി മുതിർന്ന കോൺഗ്രസ്‌ നേതാവ് കപിൽ സിബൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രൂക്ഷമായി വിമർശിച്ചു. ട്രംപ് ഇന്ത്യയെ വിമർശിച്ച ഒരോ വിഷയങ്ങളും അക്കമിട്ടെഴുതിയതിന് ശേഷം ഇതാണ് 'ഹൗഡി മോദി'യുടെ പരിണിതഫലമെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.

അതേസമയം, ഡൽഹിയിലെ വായു മലിനീകരണ നിരക്ക് അപകടനിലയിലേക്ക് ഉയരുകയാണെന്ന് റിപ്പോർട്ട്‌ ചൂണ്ടിക്കാട്ടി. വായു മലിനീകരണ സൂചിക 256 ആയി ഇടിഞ്ഞതായി ഡൽഹി മലിനീകരണ നിയന്ത്രണ ബോർഡ്‌ ചൂണ്ടിക്കാട്ടി. വായു ഗുണനിലവാര സൂചിക അനുസരിച്ച് 0-50 വരെയുള്ളത് നല്ലതും, 51-100 വരെ തൃപ്തികരവും, 101-200 വരെ മിതമായതും, 201-300 വരെ മോശവും, 301-400 വരെ വളരെ മോശവും , 401-500 വരെ വളരെ രൂക്ഷവുമായാണ് കണക്കാക്കുന്നത്.

Contact the author

International Desk

Recent Posts

International Desk 11 months ago
International

ട്വിറ്റര്‍ ഇലോണ്‍ മസ്ക് തന്നെ വാങ്ങും

More
More
International Desk 11 months ago
International

ഗൊദാര്‍ദിന്റെ മരണം 'അസിസ്റ്റഡ് ഡയിംഗ്' വഴിയെന്ന് റിപ്പോര്‍ട്ട്‌

More
More
International

വിഖ്യാത ചലച്ചിത്രകാരന്‍ ഗൊദാർദ് അന്തരിച്ചു

More
More
International

ലോകത്ത് അടിമത്തം പുതിയ രൂപത്തില്‍ ശക്തി പ്രാപിക്കുന്നതായി യുഎന്‍

More
More
International

ബ്രിട്ടന്റെ രാജാവായി ചാള്‍സ് മൂന്നാമന്‍ അധികാരമേറ്റു

More
More
International

ഇന്ത്യയിൽ നിന്ന് കടത്തിയ കോഹിനൂർ രത്നക്കിരീടം ഇനി കാമില രാജ്ഞിക്ക്

More
More