LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ശിവശങ്കറെ അറസ്റ്റ് ചെയ്യരുത് - ഹൈക്കോടതി; ജാമ്യാപേക്ഷ 28 ന് പരിഗണിക്കും

തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്തു കേസുമായി ബന്ധപ്പെട്ട് എന്‍ ഐ എ, ഇ ഡി, കസ്റ്റംസ് തുടങ്ങി വിവിധ അന്വേഷണ ഏജന്‍സികള്‍ ചോദ്യം ചെയ്ത മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു. ഈ മാസം 28 വരെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ശിവശങ്കര്‍ നല്‍കിയ മുന്‍‌കൂര്‍ ജാമ്യഹര്‍ജി ഈ മാസം 28 ന് ഹൈക്കോടതി പരിഗണിക്കും. അതുവരെ അറസ്റ്റ് തടഞ്ഞു കൊണ്ടാണ് കോടതിയുടെ ഉത്തരവ്. ജസ്റ്റിസ് അശോക്‌ മേനോന്‍റെ ബഞ്ചാണ് കേസ് പരിഗണിച്ചത്.

താന്‍ അന്വേഷണവുമായി പൂര്‍ണ്ണമായി സഹകരിക്കുന്നുണ്ട്. ഇതിനകം 101 മണിക്കൂറിലധികം ചോദ്യം ചെയ്യലിന് വിധേയനായി. നിരന്തരം യാത്ര ചെയ്തു. ഇതെല്ലാം തന്റെ ആരോഗ്യത്തെ ബാധിച്ചുവെന്ന് ശിവശങ്കര്‍ കോടതിയില്‍ പറഞ്ഞു. ഏതുവിധേനയും തന്നെ അറസ്റ്റ് ചെയ്യാനാണ് അന്വേഷണ ഏജന്‍സികള്‍ ശ്രമിക്കുന്നത് എന്നും ശിവശങ്കര്‍ കോടതിയില്‍ പറഞ്ഞു. അഡ്വക്കറ്റ് വിജയഭാനുവാണ് ശിവശ്ങ്കറിനുവേണ്ടി കോടതിയില്‍ ഹാജരായത്. കസ്റ്റംസും ഇ ഡിയും ശിവശങ്കറിന് സ്വര്‍ണ്ണക്കടത്തില്‍ പങ്കുണ്ടെന്ന വാദത്തില്‍ ഉറച്ചുനിന്നു. അന്വേഷണ ഏജന്‍സിക്കുവേണ്ടി അഡ്വക്കറ്റ് രാംകുമാര്‍ കോടതിയില്‍ ഹാജരായി.

യു എ ഇ നയതന്ത്ര ചാനല്‍ വഴി സ്വര്‍ണ്ണം കടത്തിയ കേസില്‍ അറസ്റ്റിലായ സ്വപ്നയുമായി അടുത്ത ബന്ധമുണ്ട് എന്ന കാരണത്താലാണ് ശിവശങ്കര്‍ സംശയത്തിന്റെ നിഴലിലായത്. മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി എന്ന പദവി ഉപയോഗിച്ച് ശിവശങ്കര്‍ സ്വര്‍ണ്ണക്കടത്തിന് ഒത്താശ ചെയ്തിട്ടുണ്ടോ എന്നാണ് അന്വേഷണ ഏജന്‍സികള്‍ അന്വേഷിക്കുന്നത്. ഇതിനകം വിവിധ തലത്തിലുള്ള ഏജന്‍സികള്‍ ഇദ്ദേഹത്തെ ചോദ്യം ചെയ്തു കഴിഞ്ഞു.

Contact the author

Web Desk

Recent Posts

Web Desk 11 months ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 11 months ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 11 months ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 11 months ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More