ഡല്‍ഹി: ജെഇഇ മെയിൻ പരീക്ഷകൾ അടുത്ത വർഷം മുതൽ പ്രാദേശിക ഭാഷകളിലും നടത്തുമെന്ന് കേന്ദ്രമന്ത്രി രമേഷ് പൊഖ്രിയാൽ. ജോയിന്റ് അഡ്മിഷൻ ബോർഡാണ് ഇത്തരത്തിൽ തീരുമാനമെടുത്തത്. പുതിയ വിദ്യാഭ്യാസ നയം നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് ബോർഡ് ഈ തീരുമാനം എടുത്തതെന്നും കേന്ദ്രമന്ത്രി പൊഖ്രിയാൽ അറിയിച്ചു.
ഇംഗ്ലീഷ്, ഹിന്ദി, ഗുജറാത്തി എന്നീ ഭാഷകളിലായാണ് ജെഇഇ മെയിൻ പരീക്ഷകൾ ഇതുവരെ നടത്തിവന്നത്. അടുത്ത വർഷം മുതൽ പ്രാദേശിക ഭാഷകളിലും പരീക്ഷ നടത്തും. ട്വിറ്ററിലൂടെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. അഖിലേന്ത്യ മെഡിക്കൽ എൻട്രൻസ് ടെസ്റ്റ് - നീറ്റ് 11 ഭാഷകളിലായാണ് നടത്തിവരുന്നത്.