LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

റിപ്പബ്ലിക് ടിവിയ്ക്ക് 'ന്യൂസ് അവര്‍'എന്ന പേര് ഉപയോഗിക്കാനാവില്ല

റിപ്പബ്ലിക് ടിവി ഇനി 'ന്യൂസ് അവര്‍' എന്ന പേര് പരിപാടിക്ക്  ഉപയോഗിക്കാന്‍ പാടില്ലെന്ന് ഡല്‍ഹി ഹൈക്കോടതി. ടൈംസ്  ഗ്രൂപ്പ് ഉടമകളായ ബെന്നറ്റ് കോള്‍മാന്‍ കമ്പനി നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റിസ് ജയന്ത് നാഥിന്റെ ഉത്തരവ്. അതേസമയം ' നേഷന്‍ വാണ്ട്‌സ് ടു നോ ' എന്ന ടാഗ് ലൈന്‍ അര്‍ണബിനും റിപ്പബ്ലിക് ടിവിയ്ക്കും ഉപയോഗിക്കാമെന്നും കോടതി വ്യക്തമാക്കി.

ടൈംസ് ന്യൂവിന്റെ വാര്‍ത്താപരിപാടിയായ 'ന്യുസ് അവര്‍' എന്ന പേരും ടാഗ് ലൈനായ 'നേഷന്‍ വാണ്ട്‌സ് ടു നോ' എന്നിവ ഉപയോഗിക്കുന്നതില്‍ നിന്ന് റിപ്പബ്ലിക് ടിവിയെയും അര്‍ണബിനെയും തടഞ്ഞുകൊണ്ട് സ്ഥിരമായ ഉത്തരവ് ആവശ്യപ്പെട്ടാണ് ടൈംസ് ഗ്രൂപ്പ് ഹൈക്കോടതിയെ സമീപിച്ചത്. തുടര്‍ന്ന് ന്യുസ് അവര്‍ എന്ന പേരോ സമാനമായ പേരുകളോ ഉപയോഗിക്കുന്നതില്‍ നിന്ന് റിപ്പബ്ലിക് ടിവിയെ വിലക്കി താത്കാലിക ഉത്തരവ് ഇറക്കുകയായിരുന്നു. ടൈംസ് നൗ ചാനല്‍ എഡിറ്റര്‍ ഇന്‍ ചീഫ് ആയിരുന്ന അര്‍ണബ് ഗോസ്വാമി അവിടെ നിന്നും രാജി വച്ച് 2016ല്‍ റിപ്പബ്ലിക് ടിവി തുടങ്ങിയതിനു പിന്നാലെയാണ് ഇരു ചാനലുകളും തമ്മില്‍ തര്‍ക്കം തുടങ്ങിയത്.

2006 ല്‍ അര്‍ണബ് മേധാവിയായിരിക്കെയാണ് ടൈംസ് നൗവില്‍ ന്യൂസ് അവര്‍ എന്ന പേരില്‍ നേഷന്‍ വാണ്ട്‌സ് ടു നോ എന്ന ടാഗ് ലൈനോടുകൂടി ആരംഭിച്ചത്. റിപ്പബ്ലിക് ടിവി അര്‍ണബ് ന്യൂസ് അവര്‍ എന്ന പേരില്‍ വാര്‍ത്താപരിപാടി ആരംഭിക്കുകയും ടൈംസ് ന്യൂവിന്റെ ടാഗ് ലൈന്‍ ഉപയോഗിക്കുകയും ചെയ്തു, അതോടെയാണ് ടൈംസ് ഗ്രൂപ്പ് കോടതിയെ സമീപിച്ചത്.തങ്ങളുടെ പ്രേക്ഷകരെ വഴിതെറ്റിക്കുന്നതാണ് റിപ്പബ്ലിക് ടിവിയുടെ നടപടി എന്ന് ടൈംസ് ഗ്രൂപ്പ് അഭിഭാഷകന്‍ ആരോപിച്ചപ്പോള്‍ പ്രേക്ഷകര്‍ കാര്യങ്ങള്‍ അറിയാവുന്നവരും സാക്ഷരരുമാണെന്നും അവര്‍ക്ക് ആശങ്കയുണ്ടാവില്ലെന്നും റിപ്പബ്ലിക് ടിവി അഭിഭാഷകന്‍ വ്യക്തമാക്കി.

Contact the author

National Desk

Recent Posts

National Desk 1 year ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 1 year ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 1 year ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 1 year ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 3 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 3 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More