LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

സേനാ പിന്‍മാറ്റം: ചൈനയുടെ ഉപാധികള്‍ തളളി ഇന്ത്യ

ഡല്‍ഹി: ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ നിന്ന് പിന്‍മാറാനായുളള ചൈനയുടെ ഉപാധികള്‍ തളളി ഇന്ത്യ. ചുഷുല്‍ മലനിരകളിലുളള ഇന്ത്യയുടെ ആയുധങ്ങള്‍ ആദ്യം പിന്‍വലിക്കണമെന്ന നിര്‍ദ്ദേശമാണ് ഇന്ത്യ തളളിയത്. ഇരു രാജ്യങ്ങളുടെയും സമ്പൂര്‍ണ്ണ സേനാ പിന്മാറ്റമാണ് ആവശ്യമെന്നും ഇന്ത്യ വ്യക്തമാക്കി.

ഇതിനിടെ യുദ്ധകപ്പലുകള്‍ തകര്‍ക്കാന്‍ ശേഷിയുളള മിസൈല്‍ പരീക്ഷണം വിജയകരമായി പൂര്‍ത്തിയാക്കിയ വാര്‍ത്ത ഇന്ത്യന്‍ നാവികസേന പുറത്തുവിട്ടു. ശത്രുസേനയുടെ കപ്പലുകള്‍ തകര്‍ക്കാന്‍ കഴിയുന്ന മിസൈല്‍ വികസിപ്പിച്ച വാര്‍ത്ത പുറത്തുവിട്ടത്തിലൂടെ സേനയുടെ ആത്മവിശ്വാസം കൂട്ടാനും രാജ്യം ഏതു വെല്ലുവിളിയും സ്വീകരിക്കാന്‍ തയാറാണെന്ന സന്ദേശം നല്‍കാനുമാണ് ഇന്ത്യ ശ്രമിക്കുന്നത്. 

ഇന്ത്യന്‍ നാവികസേനയുടെ ചെറിയ കപ്പലില്‍ നിന്നായിരുന്നു പരീക്ഷണം. മിസൈല്‍ കൃത്യമായി ലക്ഷ്യം വേധിച്ചതായായാണ് റിപ്പോര്‍ട്ട്. നാഗ് മിസൈല്‍ എന്ന യുദ്ധ ടാങ്കുകള്‍ തകര്‍ക്കാന്‍ കഴിവുളള മിസൈലിന്റെ വിജയകരമായ പരീക്ഷണത്തിനു പിന്നാലെയാണ് പുതിയ മിസൈല്‍ പരീക്ഷണം നടത്തിയതും അത് വിജയം കണ്ടതും. അതിര്‍ത്തിയിലെ സംഘര്‍ഷാവസ്ഥ മാറ്റമില്ലാതെ തുടരുന്ന ഈ സാഹചര്യത്തിലാണ് സേനകള്‍ ഇത്തരം തയാറെടുപ്പുകള്‍ നടത്തുന്നത്. ഇന്ത്യന്‍ സേന വലിയ തോക്കുകളുള്‍പ്പെടെയുളള ആയുധങ്ങള്‍ നിയന്ത്രണരേഖയ്ക്കടുത്തുളള മലനിരകളിലേക്ക് എത്തിച്ചിരുന്നു, ഇവ ആദ്യം പിന്‍വലിക്കണമെന്ന ആവശ്യമാണ് ഇന്ത്യ തള്ളിയത്. സമ്പൂര്‍ണ പിന്‍മാറ്റമാണ് ഇന്ത്യയുടെ ആവശ്യം.

Contact the author

News Desk

Recent Posts

National Desk 2 weeks ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 2 weeks ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 2 weeks ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 2 weeks ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 2 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 2 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More