LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

കങ്കണയോട് അപമര്യാദ: ഒമ്പത് മാധ്യമപ്രവര്‍ത്തകരെ വിലക്കി ഇന്‍ഡിഗോ

നടി കങ്കണയോട് അപമര്യാദയായി പെരുമാറിയതിന് ഒമ്പത് മാധ്യമപ്രവര്‍ത്തകര്‍ക്ക് വിലക്ക്, സെപ്റ്റംബറില്‍ ചണ്ഡീഗഡ്-മുംബൈ വിമാനത്തില്‍ മാധ്യമപ്രവര്‍ത്തര്‍ കങ്കണയോടും സഹയാത്രികരോടും മോശമായി പെരുമാറി എന്ന് കണ്ടെത്തിയതിനു പിന്നാലെയാണ് ഇന്‍ഡിഗോ വിമാനക്കമ്പനിയുടെ നടപടി. ഒക്ടോബര്‍ 15 മുതല്‍ 30 വരെയാണ് വിലക്ക്.

വിമാനത്തിലെ മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കാനും റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ ഇന്‍ഡിഗോയ്ക്ക് നിര്‍ദേശം നല്‍കിയിരുന്നു. വിമാനത്തില്‍ കങ്കണയെ കണ്ടയുടന്‍ മാധ്യമപ്രവര്‍ത്തകര്‍ മുന്‍നിരയിലേക്ക് ഓടിക്കയറുകയും ദ്യശ്യങ്ങള്‍ എടുത്ത് അവരെ കാണിക്കാന്‍ ശ്രമിക്കുകയും ചെയ്തു. ഇത് തടയാന്‍ ശ്രമിച്ച ക്രൂ അംഗങ്ങളുടെ നിര്‍ദേശങ്ങള്‍ പാലിക്കാനും അവര്‍ കൂട്ടാക്കിയില്ല. ഇത് സഹയാത്രികര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുകയും സുരക്ഷയും കൊവിഡ് പ്രോട്ടോക്കോളും ലംഘിക്കുന്ന തരത്തിലുളള പ്രവൃത്തിയും ആയിരുന്നെന്ന അന്വേഷണ സംഘം കണ്ടെത്തി.

2020 ജനുവരിയില്‍ മാധ്യമ പ്രവര്‍ത്തകന്‍ അര്‍ണബ് ഗോസ്വാമിയോട് അപമര്യാദയായി പെരുമാറിയതിന് സ്റ്റാന്റഅപ്പ് കൊമേഡിയന്‍ കുനാല്‍ കുമ്രയ്‌ക്കെതിരെയും ഇന്‍ഡിഗോ സമാനമായ രീതിയില്‍ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. വിമാനത്തില്‍ ഇത്തരം പെരുമാറ്റങ്ങള്‍ ആവര്‍ത്തിക്കാന്‍ അനുവധിക്കരുതെന്ന് ഡിജിസി ഐ എല്ലാ വിമാനക്കമ്പനികള്‍ക്കും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Contact the author

National Desk

Recent Posts

National Desk 11 months ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 11 months ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 11 months ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 11 months ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 2 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 2 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More