LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

'അയാളെ കേവലം ടെസ്റ്റ് ഓപ്പണറാക്കരുത്'- ജോൺടി റോഡ്സ്

പഞ്ചാബ് കിം​ഗ്സ് ഓപ്പണർ മായങ്ക് അ​ഗർവാളിനെ പിന്തുണച്ച് ദക്ഷിണാഫ്രിക്കൻ മുൻ ക്രിക്കറ്റ് താരം ജോൺടി റോ‍ഡ്സ്. മായങ്കിനെ ഇന്ത്യയുടെ ടെസ്റ്റ് ഓപ്പണറായി ഒതുക്കരുതെന്ന് പഞ്ചാബ് ടീം കോച്ച് ജോൺടി റോഡ്സ് അഭിപ്രായപ്പെട്ടു. ടെസ്റ്റ് ഓപ്പണർ എന്നതിനപ്പുറമുള്ള പ്രതിഭ തനിക്കുണ്ടെന്ന് മായങ്ക് ഇതിനകം തെളിയിച്ചു കഴിഞ്ഞു. മായങ്കിന്റെ കളി മികവ് ഇന്ത്യൻ ടീമിന്റെ കരുത്ത് വർദ്ധിപ്പിക്കും. മായങ്കിനെ പോലെയുള്ളവർ ഇന്ത്യൻ ക്രിക്കറ്റിന് ശുഭസൂചനയാണ് നൽകുന്നത്- റോഡ്സ് പറഞ്ഞു. രോഹിത് ശർമയുടെ വരവ് ഇന്ത്യൻ ടീമിലുണ്ടാക്കിയ മാറ്റം പോലെയായിരിക്കും മായങ്ക് അ​ഗർവാളിന്റെ സാന്നിധ്യമെന്നും റോഡ്സ് കൂട്ടിച്ചേർത്തു. 

ടീം ക്യാപറ്റൻ കെഎൽ രാഹുലിന്റെ പ്രകടനത്തെ റോഡ്സ് പ്രകീർത്തിച്ചു.  രാഹുൽ ബഹുമുഖപ്രതിഭയാണ്. ഏത് സാഹചര്യത്തിലും ബാറ്റുവീശാൻ രാ​ഹുലിന് കഴിയുമെന്നും റോഡ്സ് പറഞ്ഞു. 

ഐ പിഎലിൽ 2020 ൽ കൂടുതൽ റൺസ് അടിച്ചവരുടെ പട്ടികയിൽ ആദ്യ രണ്ട് സ്ഥാനത്തുള്ള താരങ്ങളാണ് രാഹുലും മായങ്കും. പക്ഷെ ടീമിന്റെ ആകെയുള്ള പ്രകടനം മെച്ചപ്പെടാത്തത് പഞ്ചാബിനെ അലോസരപ്പെടുത്തുന്നുണ്ട്. ഇന്ന് നടക്കുന്ന മത്സരത്തിൽ പഞ്ചാബ്, ഹൈദരാബാദിനെ നേരിടും.

Contact the author

Sport Desk

Recent Posts

Sports Desk 2 years ago
Cricket

ഏകദിന ക്രിക്കറ്റില്‍ ഓവറുകള്‍ വെട്ടിച്ചുരുക്കണം - ശാസ്ത്രി

More
More
Web Desk 2 years ago
Cricket

പുരുഷ-വനിതാ ക്രിക്കറ്റ് താരങ്ങള്‍ക്ക് തുല്യവേതനം പ്രഖ്യാപിച്ച് ന്യൂസിലാന്റ്

More
More
Sports Desk 2 years ago
Cricket

ഇന്ത്യന്‍ ക്രിക്കറ്റ് താരം മിതാലി രാജ് വിരമിച്ചു

More
More
Sports Desk 2 years ago
Cricket

ശ്രീശാന്തിന്റെ കരണത്തടിച്ചതില്‍ ഖേദം പ്രകടിപ്പിച്ച് ഹര്‍ഭജന്‍ സിംഗ്

More
More
Sports Desk 2 years ago
Cricket

വിരാട് കോഹ്ലി ഒരു ഇടവേള എടുക്കണം - രവി ശാസ്ത്രി

More
More
Web Desk 2 years ago
Cricket

മലിംഗ ഐ പി എല്ലിലേക്ക് തിരികെയെത്തുന്നു

More
More