LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ശ്രീശാന്തിന്റെ കരണത്തടിച്ചതില്‍ ഖേദം പ്രകടിപ്പിച്ച് ഹര്‍ഭജന്‍ സിംഗ്

മുംബൈ: 2008-ലെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐ പി എല്‍) മത്സരത്തിനിടെ കിംഗ്സ് ഇലവന്‍ പഞ്ചാബിന്റെ ഫാസ്റ്റ് ബോളറായിരുന്ന എസ് ശ്രീശാന്തിനെ അടിച്ച സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ച് മുന്‍ ഇന്ത്യന്‍ സ്പിന്നറും രാജ്യസഭാംഗവുമായ ഹര്‍ഭജന്‍ സിംഗ്. അന്ന് സംഭവിച്ചത് തെറ്റാണെന്നും തന്റെ പിഴവായിരുന്നു അതെന്നും ഹര്‍ഭജന്‍ സിംഗ് പറഞ്ഞു. തന്റെ പ്രവൃത്തി മൂലം സഹതാരത്തിനും തനിക്കും നാണക്കേടുണ്ടായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

'അന്ന് സംഭവിച്ചത് തെറ്റാണ്. ഞാനാണ് തെറ്റ് ചെയ്തത്. അതുമൂലം എനിക്കും എന്റെ സഹതാരത്തിനും നാണക്കേടുണ്ടായി. അങ്ങനെ ഒരിക്കലും സംഭവിക്കാന്‍ പാടില്ലായിരുന്നു എന്നും അത് അനാവശ്യമായ പെരുമാറ്റമായിരുന്നു എന്നും എനിക്ക് പിന്നീട് തോന്നിയിരുന്നു. എന്റെ ഒരു പിഴവ് തിരുത്താന്‍ അവസരം ലഭിച്ചാല്‍ മൈതാനത്തില്‍ അന്ന് ശ്രീശാന്തിനെതിരായ എന്റെ പെരുമാറ്റം തിരുത്താന്‍ ശ്രമിച്ചേനേ'- ഹര്‍ഭജന്‍ സിംഗ് പറഞ്ഞു.

2008-ല്‍ മുംബൈ ഇന്ത്യന്‍സും കിംഗ്സ് ഇലവന്‍ പഞ്ചാബും തമ്മിലുളള ഐപിഎല്‍ മത്സരത്തിനിടെയാണ് സംഭവം നടന്നത്. മത്സരത്തില്‍ മുംബൈയുടെ നായകനായിരുന്ന ഹര്‍ഭജന് വലിയ സമ്മര്‍ദ്ദമുണ്ടായിരുന്നു. കളിക്കിടെ നിരന്തരം ശ്രീശാന്ത് പ്രകോപിപ്പിക്കുന്ന തരത്തില്‍ പെരുമാറി. പഞ്ചാബ് മത്സരത്തില്‍ വിജയിച്ചപ്പോഴും ശ്രീശാന്ത് പ്രകോപിപ്പിക്കാന്‍ ശ്രമിച്ചതോടെ ഹര്‍ഭജന്‍ ശ്രീശാന്തിന്റെ മുഖത്ത് അടിക്കുകയായിരുന്നു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

മത്സരത്തിനുശേഷം മൈതാനത്ത് കരഞ്ഞുകൊണ്ടുനില്‍ക്കുന്ന ശ്രീശാന്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ അന്ന് ചാനലുകളില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. പഞ്ചാബ് സഹതാരങ്ങള്‍ ശ്രീശാന്തിനെ ആശ്വസിപ്പിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ചരിത്രത്തില്‍ വലിയ നാണക്കേടുണ്ടാക്കിയ സംഭവമായിരുന്നു അത്. അന്ന് ഗുരുതര അച്ചടക്ക ലംഘനത്തിന്റെ പേരില്‍ ഹര്‍ഭജനെ പിന്നീടുളള മത്സരങ്ങളില്‍നിന്ന് വിലക്കിയിരുന്നെങ്കിലും ഇരുവരും പിന്നീട് പ്രശ്‌നം പറഞ്ഞ് പരിഹരിക്കുകയും 2011-ലെ ഏകദിന ലോകകപ്പില്‍ ഇന്ത്യക്കായി ഒന്നിച്ച് കളിക്കുകയും ചെയ്തിരുന്നു.

Contact the author

Sports Desk

Recent Posts

Sports Desk 3 years ago
Cricket

ഏകദിന ക്രിക്കറ്റില്‍ ഓവറുകള്‍ വെട്ടിച്ചുരുക്കണം - ശാസ്ത്രി

More
More
Web Desk 3 years ago
Cricket

പുരുഷ-വനിതാ ക്രിക്കറ്റ് താരങ്ങള്‍ക്ക് തുല്യവേതനം പ്രഖ്യാപിച്ച് ന്യൂസിലാന്റ്

More
More
Sports Desk 3 years ago
Cricket

ഇന്ത്യന്‍ ക്രിക്കറ്റ് താരം മിതാലി രാജ് വിരമിച്ചു

More
More
Sports Desk 3 years ago
Cricket

വിരാട് കോഹ്ലി ഒരു ഇടവേള എടുക്കണം - രവി ശാസ്ത്രി

More
More
Web Desk 3 years ago
Cricket

മലിംഗ ഐ പി എല്ലിലേക്ക് തിരികെയെത്തുന്നു

More
More
National Desk 4 years ago
Cricket

'അയാള്‍ ഇന്ത്യക്കായി അത്ഭുതങ്ങള്‍ സൃഷ്ടിക്കും'; റുതുരാജ് ഗെയ്ക് വാദിനെ പ്രശംസിച്ച് സെലക്ഷന്‍ കമ്മിറ്റി

More
More