LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ഇന്ത്യന്‍ ക്രിക്കറ്റ് താരം മിതാലി രാജ് വിരമിച്ചു

ഡല്‍ഹി: ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് താരം മിതാലി രാജ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ചു. സ്‌നേഹത്തിനും പിന്തുണയ്ക്കും നന്ദി. ജീവിതത്തിന്‍റെ രണ്ടാം ഇന്നിങ്‌സിലും നിങ്ങളുടെ അനുഗ്രഹം പ്രതീക്ഷിക്കുന്നു, വിരമിക്കല്‍ പ്രഖ്യാപിച്ചുകൊണ്ട് മിതാലി രാജ് കുറിച്ചു. സാമൂഹിക മാധ്യമങ്ങള്‍ വഴിയാണ് മിതാലി രാജ് വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്. 1996- ലാണ് മിതാലി രാജ് ഇന്ത്യക്ക് വേണ്ടി കളിച്ച് തുടങ്ങുന്നത്. 12 ടെസ്റ്റുകളും 232 ഏകദിനങ്ങളും 89 ടി-20 മത്സരങ്ങളും ഇന്ത്യക്കായി കളിച്ചിട്ടുണ്ട്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഇന്ത്യക്കായി കളിക്കാനിറങ്ങിയപ്പോഴെല്ലാം മികച്ച പ്രകടനം കാഴ്ച വെക്കാന്‍ ശ്രമിച്ചിട്ടുണ്ട്. കളിയില്‍ നിന്നും വിരമിക്കാന്‍ ഇതാണ് ഉചിതമായ സമയമെന്ന് കരുതുന്നു. കരുത്തരായ ഒരു കൂട്ടം  യുവനിരയുടെ കൈയ്യില്‍ ഇന്ത്യന്‍ ടീം സുരക്ഷിതമാണ്. ടീമിന് ഇനിയും ഏറെ ദൂരം പോകുവാനുണ്ട്. ഇന്ത്യന്‍ ടീമിനെ വര്‍ഷങ്ങളോളം കൊണ്ട് നടക്കാന്‍ സാധിച്ചത് ഒരു അനുഗ്രഹമായാണ് കാണുന്നത്. വിരമിച്ചെങ്കിലും ഇന്ത്യയിൽ വനിതാ ക്രിക്കറ്റിന്‍റെ വളര്‍ച്ചക്കായി ഈ മേഖലയില്‍ തുടരും. ബി.സി.സി.ഐക്കും ബി.സി.സി.ഐ സെക്രട്ടറി ജയ് ഷായ്ക്കും നന്ദി പറയുന്നു - മിതാലി പറഞ്ഞു. ഏകദിന റണ്‍വേട്ടയില്‍ ലോക താരങ്ങളില്‍ ഒന്നാമതാണ് മിതാലി. ക്യാപ്റ്റനെന്ന നിലയിൽ ഏറ്റവും കൂടുതൽ ജയങ്ങൾ സ്വന്തമാക്കിയ റെക്കോർഡും മിതാലിയുടെ പേരിലാണ്.

Contact the author

Sports Desk

Recent Posts

Sports Desk 3 years ago
Cricket

ഏകദിന ക്രിക്കറ്റില്‍ ഓവറുകള്‍ വെട്ടിച്ചുരുക്കണം - ശാസ്ത്രി

More
More
Web Desk 3 years ago
Cricket

പുരുഷ-വനിതാ ക്രിക്കറ്റ് താരങ്ങള്‍ക്ക് തുല്യവേതനം പ്രഖ്യാപിച്ച് ന്യൂസിലാന്റ്

More
More
Sports Desk 3 years ago
Cricket

ശ്രീശാന്തിന്റെ കരണത്തടിച്ചതില്‍ ഖേദം പ്രകടിപ്പിച്ച് ഹര്‍ഭജന്‍ സിംഗ്

More
More
Sports Desk 3 years ago
Cricket

വിരാട് കോഹ്ലി ഒരു ഇടവേള എടുക്കണം - രവി ശാസ്ത്രി

More
More
Web Desk 3 years ago
Cricket

മലിംഗ ഐ പി എല്ലിലേക്ക് തിരികെയെത്തുന്നു

More
More
National Desk 4 years ago
Cricket

'അയാള്‍ ഇന്ത്യക്കായി അത്ഭുതങ്ങള്‍ സൃഷ്ടിക്കും'; റുതുരാജ് ഗെയ്ക് വാദിനെ പ്രശംസിച്ച് സെലക്ഷന്‍ കമ്മിറ്റി

More
More