LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ഏകദിന ക്രിക്കറ്റില്‍ ഓവറുകള്‍ വെട്ടിച്ചുരുക്കണം - ശാസ്ത്രി

ഏകദിന ക്രിക്കറ്റില്‍ ഓവറുകള്‍ 50-ല്‍ നിന്ന് 40 ആയി വെട്ടിച്ചുരുക്കണമെന്ന നിര്‍ദേശവുമായി മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലകന്‍ രവി ശാസ്ത്രി. ടെസ്റ്റ് ക്രിക്കറ്റിന്റെ നിലവാരം കാത്തുസൂക്ഷിക്കണമെങ്കില്‍ ടീമുകളുടെ എണ്ണം ആറായി ചുരുക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പത്തോ പന്ത്രണ്ടോ ടീമുകള്‍ ടെസ്റ്റ് കളിക്കാന്‍ ആരംഭിച്ചാല്‍ അത് ആ ഫോര്‍മാറ്റിന്റെ നിലവാരം നഷ്ടപ്പെടുത്തുമെന്നാണ് ശാസ്ത്രിയുടെ വാദം. സംഘാടകര്‍ ഇക്കാര്യത്തില്‍ ഭാവിയെ കുറിച്ച് ചിന്തിക്കണമെന്നും അതിനനുസരിച്ച് ക്രമാനുഗതമായ പരിണാമം വരുത്തണമെന്നും ശാസ്ത്രി വ്യക്തമാക്കി. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ബോറായിത്തുടങ്ങുന്ന ഏകദിന ക്രിക്കറ്റിനെ രസകരമാക്കാൻ മത്സരങ്ങൾ 40 ഓവറാക്കി മാറ്റണമെന്ന് പറയുന്ന രവി ശാസ്ത്രി, ഈ മാറ്റം ഉറപ്പായും ഫലം കാണുമെന്നും 1983 ലെ ഏകദിന ലോകകപ്പ് 60 ഓവറുകളായിരുന്നുവെന്നും തുടർന്ന് മത്സരങ്ങൾ 50 ഓവറാക്കി ചുരുക്കിയപ്പോൾ അതിന്റെ ജനപ്രീതി വർധിച്ചെന്നും ചൂണ്ടിക്കാട്ടുന്നു. ഏകദിന ക്രിക്കറ്റ് ഇപ്പോള്‍ തികച്ചും വിരസമാണെന്നും അതിനാല്‍ ഓവറുകള്‍ വെട്ടിച്ചുരുക്കണമെന്നും വ്യക്തമാക്കി മുന്‍ പാക് താരം ഷാഹിദ് അഫ്രീദിയും രംഗത്തെത്തിയിരുന്നു. 

Contact the author

Sports Desk

Recent Posts

Web Desk 2 years ago
Cricket

പുരുഷ-വനിതാ ക്രിക്കറ്റ് താരങ്ങള്‍ക്ക് തുല്യവേതനം പ്രഖ്യാപിച്ച് ന്യൂസിലാന്റ്

More
More
Sports Desk 2 years ago
Cricket

ഇന്ത്യന്‍ ക്രിക്കറ്റ് താരം മിതാലി രാജ് വിരമിച്ചു

More
More
Sports Desk 2 years ago
Cricket

ശ്രീശാന്തിന്റെ കരണത്തടിച്ചതില്‍ ഖേദം പ്രകടിപ്പിച്ച് ഹര്‍ഭജന്‍ സിംഗ്

More
More
Sports Desk 2 years ago
Cricket

വിരാട് കോഹ്ലി ഒരു ഇടവേള എടുക്കണം - രവി ശാസ്ത്രി

More
More
Web Desk 2 years ago
Cricket

മലിംഗ ഐ പി എല്ലിലേക്ക് തിരികെയെത്തുന്നു

More
More
National Desk 2 years ago
Cricket

'അയാള്‍ ഇന്ത്യക്കായി അത്ഭുതങ്ങള്‍ സൃഷ്ടിക്കും'; റുതുരാജ് ഗെയ്ക് വാദിനെ പ്രശംസിച്ച് സെലക്ഷന്‍ കമ്മിറ്റി

More
More