LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ഇന്ത്യന്‍ പതാകയെ അപമാനിച്ച മെഹബൂബ മുഫ്തിയെ അറസ്റ്റ് ചെയ്യണമെന്ന് ബിജെപി

ഇന്ത്യൻ പതാകയെ അപമാനിക്കുന്ന തരത്തിലുള്ള പരാമർശം നടത്തിയ ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി മെഹബൂബ മുഫ്തിയെ അറസ്റ്റ് ചെയ്യണമെന്ന് ബിജെപി. ജമ്മു കശ്മീരിന് അതിന്റെ പതാക തിരിച്ചു ലഭിക്കുന്ന ദിവസം മാത്രമേ ഇന്ത്യൻ പതാകയും കയ്യിലെടുക്കൂ എന്ന മെഹബൂബയുടെ പരാമർശത്തിനെതിരെയാണ്  ബിജെപി രംഗത്തെത്തിയത്. കശ്മീർ നേതാക്കൾക്ക് ഇന്ത്യയിൽ സുരക്ഷിതത്വം തോന്നുന്നില്ലെങ്കിൽ അവർക്ക് പാകിസ്ഥാനിലേക്ക് പോകാമെന്ന് ജമ്മു കശ്മീർ ബിജെപി സംസ്ഥാന പ്രസിഡന്റ് രവീന്ദ്ര റെയ്ന അഭിപ്രായപ്പെട്ടു.

മെഹബൂബ മുഫ്തിയുടെ രാജ്യദ്രോഹപരമായ പരാമർശത്തിന് അവരെ അറസ്റ്റ് ചെയ്ത് ജയിലില്‍ ഇടണമെന്നാണ് രവീന്ദ്ര റെയ്ന ലഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹയോട് ആവശ്യപ്പെട്ടത്. ഭാരതത്തിനും അതിന്റെ പതാകക്കും വേണ്ടി ജീവൻ വരെ നൽകുമെന്നും അദ്ദേഹം പറഞ്ഞു. ജമ്മുകശ്മീർ ഇന്ത്യയുടെ മർമ്മപ്രധാനമായ ഭാഗങ്ങളിൽ ഒന്നാണെന്നും അവിടെ ഇന്ത്യയുടെ കൊടി മാത്രമേ ഉയരുകയുള്ളൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കശ്മീരിലെ ജനങ്ങളെ വഴിതെറ്റിക്കുന്ന തരത്തിലുള്ള ഹീനമായ പ്രവർത്തികൾ ബിജെപി ക്ഷമിക്കില്ലെന്നും സംസ്ഥാനത്തെ ശാന്തിയും സമാധാനവും തകർക്കാൻ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഇതിനെതിരെ പ്രവർത്തിച്ചാൽ മെഹബൂബ മുഫ്തിക്ക് അതിന്റെ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്നും രവീന്ദ്ര താക്കീത് നൽകി.

Contact the author

National Desk