ഫേസ്ബുക്കിന്റെ ഇന്ത്യയിലെ വരുമാനം, ലാഭം, നികുതി എന്നിവയെ സംബന്ധിച്ചുളള വിവരങ്ങള്‍ ചോദിച്ച് പാര്‍ലമെന്ററി സമിതി. അവരുടെ വരുമാനത്തിന്റെ ഏത് ഭാഗമാണ് രാജ്യത്തെ ഡാറ്റാ സുരക്ഷയ്ക്കായി ഉപയോഗിക്കുന്നതെന്നും സമിതി ചോദിച്ചു. ഫേസ്ബുക്ക് ഇന്ത്യ പോളിസി ഹെഡ് അങ്കിദാസ് ബിജെപി എംപി മീനാക്ഷി ലെഖിയുടെ അധ്യക്ഷതയിലുളള പാര്‍ലമെന്ററി സമിതിക്കു മുമ്പില്‍ ഹാജരായി.
വാണിജ്യപരമായ നേട്ടങ്ങള്‍ക്കായോ തെരഞ്ഞെടുപ്പ് ആവശ്യങ്ങള്‍ക്കായോ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോം അതിന്റെ ഉപയോക്താക്കളുടെ വിവരങ്ങള്‍ എടുക്കരുതെന്ന് യോഗത്തില്‍ നിര്‍ദേശം. ഇന്ത്യ ഫേസ്ബുക്കിന്റെ ഏറ്റവും വലിയ വിപണിയാണ്. അതേസമയം രാജ്യത്തിന്റെ ഡിജിറ്റല്‍ സമ്പദ് വ്യവസ്ഥയെയും ആഗോള ഡിജിറ്റല്‍ വ്യാപാരത്തെയും മുന്നോട്ട് നയിക്കാന്‍ ഡാറ്റാ പ്രോട്ടക്ഷന്‍ നിയമത്തിന് കഴിവുണ്ടെന്ന് ഫേസ്ബുക്ക് വ്യക്തമാക്കി.
സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ ദുരുപയോഗം ചെയ്യുന്നുവെന്ന ആരോപണത്തിന്റെ പേരില്‍ കഴിഞ്ഞ മാസം ഫേസ്ബുക്ക് ഇന്ത്യ മേധാവി അജിത് മോഹന്‍ കോണ്‍ഗ്രസ് നേതാവ് ശശി തരൂരിന്റെ നേതൃത്വത്തിലുളള സ്റ്റാന്‍ഡിംഗ് കമ്മിറ്റി മുമ്പാകെ ഹാജരായിരുന്നു.