LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

അന്തരീക്ഷ വായു ഏറ്റവും മോശമായ നഗരങ്ങള്‍; ഇന്ത്യ വീണ്ടും ഒന്നാമത്

അന്തരീക്ഷ വായു ഏറ്റവും മോശമായ ലോകനഗരങ്ങളുടെ പട്ടികയിൽ ഇന്ത്യ വീണ്ടും ഒന്നാമത്. കഴിഞ്ഞ വര്‍ഷത്തെ കണക്കനുസരിച്ച് വായു ഏറ്റവും മോശമായ 30 ലോകനഗരങ്ങളില്‍ 21 എണ്ണവും ഇന്ത്യയിലാണ്. ലോകനഗരങ്ങളുടെ വായു നിലവാരം നിരീക്ഷിക്കുന്ന ‘എയർവിഷ്വൽ’ എന്ന രാജ്യാന്തര സ്ഥാപനത്തിന്റെ റിപ്പോർട്ടാണിത്. വടക്കൻ ഉത്തർപ്രദേശിലെ നഗരമായ ഗാസിയാബാദാണ് ലോകത്തിലെ ഏറ്റവും മലിനമായ നഗരമായി കണക്കാക്കപ്പെടുന്നത്. അവിടത്തെ അന്തരീക്ഷ വായു നിലവാര സൂചിക (എയർ‍ ക്വാളിറ്റി ഇൻഡക്സ് –എക്യുഐ) 110.2 ആണ്. 

നേരത്തെ, ന്യൂ ഡൽഹിയിലെ ചില ഭാഗങ്ങളിൽ എക്യുഐ നില 800 കവിഞ്ഞതിനെത്തുടർന്ന് നവംബറിൽ പൊതുജനാരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. ഏറ്റവും അപകടകരമായ നിലയെക്കാള്‍ മൂന്നിരട്ടി മലിനീകരനമായിരുന്നു അത്. 0–50 എക്യുഐ ആണു സുരക്ഷിത നിലവാരം.

ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച്, ആഗോളതലത്തിൽ പ്രതിവർഷം 7 ദശലക്ഷം ആളുകള്‍ വായു മലിനീകരണംകൊണ്ട് മാത്രം മരണപ്പെടുന്നുണ്ട്. പ്രധാനമായും ഹൃദയ രോഗങ്ങൾ, ക്യാൻസർ, ശ്വാസകോശ സംബന്ധമായ അണുബാധകൾ തുടങ്ങിയ രോഗങ്ങള്‍ക്ക് മലിനീകരണം കാരണമാകുന്നു. 

ഏറ്റവും മലിനമായ 30 നഗരങ്ങളിൽ 27 എണ്ണവും ഇന്ത്യ, പാകിസ്ഥാൻ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിലാണ്. പാക്കിസ്ഥാന്റെ ഗുജ്‌റൻവാല, ഫൈസലാബാദ്, റൈവിന്ദ് എന്നിവയാണ് ഏറ്റവും മലിനമായ പത്ത് നഗരങ്ങളിൽ ഇടംപിടിച്ചത്. ന്യൂഡൽഹി ഇത്തവണ നില മെച്ചപ്പെടുത്തി അഞ്ചാം സ്ഥാനത്തെത്തി.

Contact the author

Environmental Desk

Recent Posts

Web Desk 11 months ago
Environment

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ മരം കാണാന്‍ പോകുന്നതിന് മുന്‍പ് രണ്ടുവട്ടം ആലോചിക്കുക; കാരണമിതാണ്!!

More
More
Web Desk 11 months ago
Environment

ഒരിക്കലെങ്കിലും കണ്ടിരിക്കണം ഈ വെളുത്ത മരുഭൂമി!

More
More
Web Desk 11 months ago
Environment

സ്വര്‍ണം ഒഴുകുന്ന 'സുബര്‍ണരേഖ'

More
More
Web Desk 11 months ago
Environment

സൂര്യന്‍ പകുതി ആയുസ് പിന്നിട്ടു

More
More
Web Desk 3 years ago
Environment

അഗ്നിപർവതത്തിന് മുകളില്‍ ഭിന്നലിംഗക്കാര്‍ക്കായി ആത്മാക്കളെ കുടിയിരുത്തിയ ഒരു ക്ഷേത്രം

More
More
Web Desk 3 years ago
Environment

കടലിന്‍റെ അടിയില്‍ വമ്പന്‍ പഞ്ചസാര മലകള്‍!

More
More