LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

രാവണന് പകരം മോദിയുടെ കോലം കത്തിച്ച് പഞ്ചാബ്; ഇത് രാജ്യത്തിന്‌ തന്നെ ദോഷം ചെയ്യുമെന്ന് രാഹുല്‍ ഗാന്ധി

പഞ്ചാബിൽ ദസറ ദിവസം രാവണന്റെ കോലത്തിനുപകരം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കോലം കത്തിച്ച കർഷകരുടെ പ്രതിഷേധത്തെ രാഹുൽ ഗാന്ധി അപലപിച്ചു. ഇത് അപകടകാരമാണെന്നും രാജ്യത്തിന് തന്നെ ദോഷം ചെയ്യുമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

കഴിഞ്ഞ ദിവസം മോദിയുടെ കോലം കത്തിച്ച വാർത്തയുടെ ചിത്രത്തോടൊപ്പമാണ് രാഹുൽ ട്വീറ്റ് ചെയ്തത്. ഇത് കഴിഞ്ഞ ദിവസം പഞ്ചാബിലുടനീളം സംഭവിച്ചതാണെന്നും പഞ്ചാബിന് പ്രധാനമന്ത്രിയോട് ഇത്രയധികം വൈരാഗ്യം തോന്നുന്നതിൽ ഖേദിക്കുന്നു എന്നും രാഹുൽ പറഞ്ഞു. പ്രധാനമന്ത്രി എത്രയും പെട്ടെന്ന് കർഷകരെ ആശ്വസിപ്പിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മോദിയുടെയും വ്യവസായ ഭീമന്മാരായ അദാനിയുടെയും അംബാനിയുടെയും കോലങ്ങൾ കത്തിച്ചുകൊണ്ടാണ് പഞ്ചാബിലുടനീളം കർഷകർ പ്രതിഷേധിച്ചത്. പ്രധാനമന്ത്രിയുടെയും കോർപറേറ്റുകളുടെയും സഖ്യത്തിനെതിരെയായിരുന്നു പ്രക്ഷോപം. പട്യാല ദേശീയപാതയിലെ പന്ത് ടോള്‍പ്ലാസയ്ക്കു സമീപമാണ് കർഷകർ സമരം ചെയ്തത്. അഖിലേന്ത്യാ കിസാന്‍സഭ ഫിനാന്‍സ് സെക്രട്ടറി പി. കൃഷ്ണപ്രസാദ്, സി.ഐ.ടി.യു. ദേശീയ സെക്രട്ടറി എ.ആര്‍. സിന്ധു, കീര്‍ത്തി കിസാന്‍സഭ നേതാവ് യോഗേന്ദ്ര പാല്‍, ക്രാന്തികാരി കിസാന്‍ യൂണിയന്‍ നേതാവ് ഹര്‍വചന്‍ സിങ് തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.

Contact the author

National Desk

Recent Posts

National Desk 1 year ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 1 year ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 1 year ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 1 year ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 3 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 3 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More