കോഴിക്കോട് : ആരോഗ്യപ്രവര്‍ത്തകരെ രാഷ്ട്രീയമായി ഉപയോഗിക്കുന്നത് ആത്മഹത്യാപരമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. മുതലെടുപ്പുകാര്ക്കുളള മറുപടി ജനങ്ങള്‍ കൊടുക്കും. കേരളത്തില്‍ കൊവിഡ് കേസുകള്‍ വര്‍ധിച്ചപ്പോഴും മരണനിരക്ക് കുറയ്ക്കാനായത് ആരോഗ്യവകുപ്പിന്റെയും ആരോഗ്യപ്രവര്‍ത്തകരുടേയും കഠിനപ്രയത്നത്തിന്റെ ഫലമായാണ്.
എല്ലാ ജില്ലാ കേന്ദ്രങ്ങളിലും പോസ്റ്റ് കൊവിഡ് ക്ലിനിക്കുകള്‍ ഉടന്‍ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. കൂടാതെ മറ്റു സംസ്ഥാനങ്ങളില്‍ നിന്നും വരുന്നവര്‍ക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കുകയും സംസ്ഥാന അതിര്‍ത്തികളില്‍ പരിശോധന കര്‍ശനമാക്കുമെന്നും കെ കെ ശൈലജ വ്യക്തമാക്കി. താല്‍ക്കാലിക ജീവനക്കാരെ കൊവിഡ് ചികിത്സയ്ക് കിട്ടുന്നില്ലെന്നും കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ കൊവിഡ് അവലോകന യോഗത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കവെ ആരോഗ്യ മന്ത്രി പറഞ്ഞു.