അവിവാഹിതരായ പുരുഷജീവനക്കാര്‍ക്കും ശിശുപരിപാലനത്തിനായി ഇനി അവധിയെടുക്കാമെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ്. കുട്ടിയെ ഒറ്റയ്ക്ക് വളര്‍ത്തുന്നവര്‍ക്കാണ് അവധിയെടുക്കാനാവുക. നേരത്തെ ഉത്തരവ് പുറപ്പെടുവിച്ചിരുന്നെങ്കിലും നിരവധിപേര്‍ക്ക് ഇതിനെക്കുറിച്ച് അറിയില്ലായിരുന്നു എന്ന് മന്ത്രി പറഞ്ഞു.
ശിശുപരിപാലന അവധി പൊതുവേ സ്ത്രീ ജീവനക്കാര്‍ക്കായിരുന്നു നല്‍കിയിരുന്നത്. സര്‍വീസിലിരിക്കുമ്പോഴത്തെ രണ്ട് വര്‍ഷം വരെ ശമ്പളത്തോടുകൂടി ഈ അവധിയെടുക്കാനാവുമായിരുന്നു. 2018 ല്‍ പുരുഷന്മാരായ സര്‍ക്കാര്‍ ജീവനക്കാരെ ഈ അവധിക്ക് യോഗ്യരാക്കിയുളള ഉത്തരവ് ഇറക്കിയിരുന്നു എന്നാല്‍ ഇതിനെക്കുറിച്ച് ആളുകള്‍ക്ക് മതിയായ അവബോധമില്ലായിരുന്നു. ശിശുപരിപാലന അവധി 730 ദിവസത്തേക്കാണ് ഇതില്‍ 365 ദിവസം മുഴുവന്‍ ശമ്പളവും അടുത്ത 365 ദിവസങ്ങളില്‍ ശമ്പളത്തിന്റെ 80 ശതമാനവും ജീവനക്കാര്‍ക്ക് ലഭിക്കും.
ഭാര്യ മരിച്ചവരോ, വിവാഹമോചനം നേടിയവരോ, അവിവാഹിതരോ ആയ പുരുഷന്‍മാര്‍ക്കാണ് സര്‍ക്കാര്‍ അവധി എടുക്കാനാവുക. ശിശുപരിപാലന അവധിയിലാണെങ്കിലും ലീവ് ട്രാവല്‍ കണ്‍സെഷന്‍ പ്രയോചനപ്പെടുത്താം. ഏതെങ്കിലും തരത്തില്‍ വൈകല്യങ്ങളുളള കുഞ്ഞാണെങ്കില്‍ 22 വയസു വരെ മാത്രമേ ഈ അവധി ലഭിക്കൂ എന്ന വ്യവസ്ഥ നീക്കം ചെയ്യപ്പെടും.ഏത് സമയത്തും അവധിയെടുക്കാനാകും. സര്‍ക്കാര്‍ ജീവനക്കാരുടെ ജീവിതം മെച്ചപ്പെടുത്തുകയാണ് ഇതുവഴി ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു.