LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ബീഹാര്‍ തെരഞ്ഞെടുപ്പ്; വോട്ടിങ് യന്ത്രം തകരാറായതിന് പിന്നില്‍ ബിജെപിയെന്ന് ആര്‍ജെഡി

ബീഹാർ തെരഞ്ഞെടുപ്പിനിടെ ഇലക്ട്രോണിക് വോട്ടിങ് മെഷീൻ തകരാറായ ബൂത്തുകളിൽ നടന്ന പോളിംഗ് റദ്ദാക്കണമെന്ന് ആർജെഡി. ജമുയിയിലെ ആർജെഡി സ്ഥാനാർഥി വിജയ് പ്രകാശാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. യന്ത്രങ്ങൾ തകരാറായതിന് പിന്നിൽ ബിജെപി ആണെന്നും വിജയ്‌ ആരോപിച്ചു.

55 പോളിങ് ബൂത്തുകളിലെ വോട്ടിങ് യന്ത്രങ്ങളാണ് തുടർച്ചയായി തകരാറിലായത്. യന്ത്രങ്ങൾ മാറ്റിനോക്കിയെങ്കിലും ഫലം കണ്ടില്ലെന്ന് വിജയ്‌  പറഞ്ഞു. ഇവിഎം തകരാറാകുന്നതിനു പിന്നിൽ കേന്ദ്ര സർക്കാരാണെന്നും അദ്ദേഹം ആരോപിച്ചു. വോട്ടിങ് ആരംഭിച്ചതിനു തൊട്ടുപിന്നാലെതന്നെ പല ബൂത്തുകളിലെയും ഇവിഎമ്മുകൾ തകരാറിലായതായി പരാതികൾ വന്നിരുന്നു.

കൊവിഡ് വ്യാപനത്തിന് ശേഷം രാജ്യത്ത് ആദ്യമായി നടക്കുന്ന തെരഞ്ഞെടുപ്പാണ് ബീഹാറിലേത്. ഇതിന്റെ ആദ്യഘട്ട വോട്ടെടുപ്പാണ് ഇന്ന് നടക്കുന്നത്. എല്ലാവരും വോട്ടവകാശം വിനിയോഗിക്കണമെന്നും പോളിങ് ബൂത്തിലെത്തുന്നവര്‍ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കണമെന്നും പ്രധാനമന്ത്രി  നരേന്ദ്ര മോദി ട്വീറ്റ് ചെയ്തിരുന്നു.

എന്നാല്‍, കൊവിഡ് മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തുന്നതായിരുന്നു ബിഹാറിലെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍. തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ മുന്നറിയിപ്പ് അവഗണിച്ച് മാസ്‌കുപോലുമില്ലാതെ ജനങ്ങള്‍ തെരഞ്ഞെടുപ്പ് റാലികളില്‍ ഒത്തുകൂടിയത് മാധ്യമങ്ങളില്‍ ചര്‍ച്ചയായിരുന്നു. തെരഞ്ഞെടുപ്പിന് ശേഷം കൊവിഡ് വ്യാപനം കൂടുമോ എന്ന ആശങ്ക നിലനില്‍ക്കെയാണ് ബിഹാറിലെ ആദ്യഘട്ട വോട്ടെടുപ്പ്.

Contact the author

National Desk

Recent Posts

National Desk 2 weeks ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 2 weeks ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 2 weeks ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 2 weeks ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 2 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 2 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More