LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

കര്‍താര്‍പൂര്‍ ഇടനാഴി കൊവിഡ് മാനദണ്ഡങ്ങള്‍ അനുസരിച്ച് തുറക്കും

കര്‍താര്‍പൂര്‍ ഇടനാഴി വീണ്ടും തുറക്കുമെന്ന് വിദേശകാര്യ മന്ത്രാലയം .ഗുരു നാനാക്ക് ജയന്തിയ്ക്ക് മുന്നോടിയായാണ് തീരുമാനം. പാക് അധീന പഞ്ചാബിലെ  ഗുരുദ്വാര ദര്‍ബാര്‍ സാഹിബും  ഗുരുദാസ്പൂരിലുളള ദേരാ ബാബാ നാനാക്ക് ഗുരുദ്വാരയും പരസ്പരം ബന്ധിപ്പിച്ച് ഇന്ത്യയിലെ തീര്‍ഥാടകര്‍ക്ക്  സന്ദര്‍ശനം സാധ്യമാക്കുന്ന ഇടനാഴിയാണ് കര്‍താര്‍പൂര്‍ ഇടനാഴി.

കൊവിഡ് മാനദണ്ഡങ്ങള്‍ അനുസരിച്ചായിരിക്കും ഇടനാഴി തുറക്കുക. കൊവിഡ് ഭീഷണി കാരണം കര്‍താര്‍പൂര്‍ ഇടനാഴി അടച്ചിരിക്കുകയായിരുന്നു ബന്ധപ്പെട്ട  അധികാരികളുമായി കൂടിയാലോചനയ്ക്കു ശേഷം മാത്രമേ തുറക്കൂ എന്നും വിദേശകാര്യ വക്താവ് അനുരാഗ് ശ്രീവാത്സവ വ്യക്തമാക്കി. ഒക്ടോബര്‍ 2 ന്  ദേരാ ബാബ നാനാക്ക് സാഹിബിനെയും കര്‍താര്‍പൂറിലെ ഗുരുദ്വാരദര്‍ബാറിനെയും ബന്ധിപ്പിക്കുന്ന 4.7കിലോമീറ്റര്‍ നീളമുളള പാത തുറക്കുന്നതായി പാക്കിസ്ഥാന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ വര്‍ഷമാണ് ഈ ഇടനാഴിയുടെ ഉദ്ഘാടനം കഴിഞ്ഞത്.

കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ ഗവണ്‍മെന്റ് കര്‍താര്‍പുര്‍ ഇടനാഴി മാര്‍ച്ചില്‍ അടച്ചുപൂട്ടുകയായിരുന്നു. പാക്ക് ഗവണ്‍മെന്റും പാക്കിസ്ഥാനികള്‍ കര്‍താര്‍പൂര്‍ വഴി യാത്ര ചെയ്യുന്നതിന് നിരോധനം ഏര്‍പ്പെടുത്തിയിരുന്നു.

Contact the author

National Desk

Recent Posts

National Desk 1 year ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 1 year ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 1 year ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 1 year ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 3 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 3 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More