LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

മയക്കു മരുന്നു കേസ് മലയാള സിനിമാ മേഖലയിലേക്കും നീളുന്നു

ബെംഗളൂരു മയക്കു മരുന്ന് കേസില്‍ മലയാള സിനിമാ മേഖലയിലേക്കും അന്വേഷണം. ബിനീഷ് കോടിയേരിയുടെ സിനിമാബന്ധവും എന്‍.സി.ബി അന്വേഷിക്കും. നേരത്തേ കേരള പോലീസ് സ്പെഷ്യല്‍ ബ്രാഞ്ചും സിനിമാ മേഖലയിലെ ലഹരിമരുന്ന് ഉപയോഗത്തെക്കുറിച്ച് അന്വേഷിച്ചിരുന്നു.

2015-ല്‍ നടന്‍ ഷൈന്‍ ടോം ചാക്കോയും മോഡലും സംവിധായികയും അടക്കം നാലുപേര്‍ കൊച്ചിയില്‍നിന്ന് അറസ്റ്റിലായതോടെയാണ് മലയാള സിനിമയിലെ ലഹരിമരുന്ന് ഉപയോഗം മറനീക്കി പുറത്തുവരുന്നത്. കൊച്ചിയിലെ ചില ഫ്ലാറ്റുകള്‍ കേന്ദ്രീകരിച്ച് സിനിമാ താരങ്ങള്‍ ലഹരിമരുന്ന് ഉപയോഗിക്കുന്നു എന്ന വിവരം ലഭിച്ചതിന്‍റെ അടിസ്ഥാനത്തിലായിരുന്നു അന്ന് പരിശോധന. എന്നാല്‍, സ്പെഷ്യല്‍ ബ്രാഞ്ച് അന്വേഷണത്തില്‍ കാര്യമായൊന്നും കണ്ടെത്താനായില്ല.

സിനിമാ മേഖലയുമായി അടുത്ത ബന്ധമുള്ള ബിനീഷ് കോടിയേരി അറസ്റ്റിലായതോടെ പഴയകേസ് വീണ്ടും തലപൊക്കുമെന്നാണ് സൂചന. 2015-ല്‍ നടത്തിയ അന്വേഷണത്തില്‍ നിന്നും ലഭിച്ച വിവരങ്ങള്‍ എന്‍.സി.ബി പരിശോധിക്കും. സിനിമാ മേഖലയില്‍ നിന്നുള്ള മറ്റു ചിലര്‍ക്കുകൂടെ മയക്കു മരുന്ന് ഇടപാടുമായി ബന്ധമുണ്ടെന്നാണ് എന്‍.സി.ബിയുടെ വിലയിരുത്തല്‍. അതുകൊണ്ടുതന്നെ ബാംഗ്ലൂരിലെ അന്വേഷണം കേരളത്തിലേക്കും നീണ്ടേക്കും. ബിനീഷ് കോടിയേരി പങ്കെടുത്ത കുമരകത്തെ റിസോര്‍ട്ടില്‍ നടന്ന പാര്‍ട്ടിയുടെ ദൃശ്യങ്ങളും അന്വേഷണ സംഘം പരിശോധിക്കും. മലയാള സിനിമാ മേഖലയില്‍ ഉള്ളവര്‍ക്ക് മയക്കുമരുന്ന് എത്തിച്ചു നല്‍കുന്നത് അനൂപ്‌ മുഹമ്മദ്‌ ആണോ എന്നും പരിശോധിക്കുന്നുണ്ട്.

Contact the author

News Desk

Recent Posts

Web Desk 2 weeks ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 2 weeks ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 2 weeks ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 2 weeks ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 2 weeks ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 2 weeks ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More