LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

'ജീവിക്കാന്‍ പഠിപ്പിച്ചതിന് നന്ദി'; ഇന്ദിര ഗാന്ധിയുടെ മുപ്പത്തിയാറാം രക്തസാക്ഷിദിനത്തില്‍ നന്ദി പറഞ്ഞ് രാഹുല്‍ ഗാന്ധി

ഇന്ത്യയുടെ ആദ്യ വനിതാ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയുടെ 36ആം രക്തസാക്ഷി ദിനത്തിൽ നന്ദി പറഞ്ഞ് രാഹുൽ ഗാന്ധി. 'അസതോ മാ സത് ഗമയ' എന്ന് തുടങ്ങുന്ന വചനങ്ങൾ ഉദ്ധരിച്ചുകൊണ്ടാണ് രാഹുൽ തന്റെ മുത്തശ്ശിക്ക് നന്ദി അറിയിച്ചത്.

അസതോ മാ സത് ഗമയ എന്ന സംസ്‌കൃത വചനവും അതിന്റെ പരിഭാഷയും ഉൾപ്പെടുത്തിയാണ് രാഹുൽ ട്വീറ്റ് ചെയ്തത്. 'കളവിൽ നിന്നും സത്യത്തിലേക്ക്, ഇരുട്ടിൽ നിന്നും വെളിച്ചത്തിലേക്ക്, മരണത്തിൽ നിന്നും ജീവിതത്തിലേക്ക്. ഇത്തരത്തിൽ ജീവിക്കാൻ തന്നെ പഠിപ്പിച്ചതിന് ഒരുപാട് നന്ദി' അദ്ദേഹം കുറിച്ചു. ഇന്ദിര ഗാന്ധിയുടെ മനോഹരമായ ചിത്രത്തോടൊപ്പമാണ് ട്വീറ്റ്.

1966 ജനുവരി 24നാണ് ഇന്ദിര ഗാന്ധി പ്രഥമ വനിതാ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. സ്ത്രീകളുടെ വിദ്യാഭ്യാസം, വോട്ട് ചെയ്യാനുള്ള അവകാശം, വിവാഹമോചന നിയമം എന്നിവയ്ക്കുവേണ്ടി അവർ ശബ്ദമുയർത്തി. എന്നാല്‍, 1975ൽ തിരഞ്ഞെടുപ്പ് അസാധുവാക്കിയ അലഹബാദ് ഹൈക്കോടതിയുടെ വിധിക്ക് പിന്നാലെ ഇന്ദിര പുറപ്പെടുവിപ്പിച്ച അടിയന്തരാവസ്ഥയാണ് അവരുടെ ഭരണ ജീവിതത്തിൽ കരിനിഴൽ വീഴ്ത്തിയത്. അമൃത്സറിലെ സുവർണ ക്ഷേത്രത്തിൽ ഇന്ത്യൻ പട്ടാളത്തെ അയച്ചതിന്റെ വൈരാഗ്യത്തിൽ 1984 ഒക്ടോബർ 31ന് രാവിലെ തന്റെ വസതിയിൽ വച്ചാണ് അംഗരക്ഷകര്‍ ഇന്ദിരയെ വെടിവെച്ച് കൊലപ്പെടുത്തിയത്. 

Contact the author

National Desk

Recent Posts

National Desk 11 months ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 11 months ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 11 months ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 11 months ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 2 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 2 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More